November 4, 2026

മില്യണർ ഫാർമർ ദേശീയ പുരസ്കാരം നേടി വയനാട് സ്വദേശി റോയ് ആന്റണി കവളകാട്ടിൽ 

0
20231212 144035
Merin S
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും കൃഷി ജാഗരണും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ മില്യണര്‍ ഫാര്‍മര്‍ അവാര്‍ഡിന്റെ ദേശീയതല പുരസ്‌കാരം വയനാട് സ്വദേശി റോയ് കവളക്കാട്ടിന് ലഭിച്ചു.ഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങില്‍ ബ്രസീല്‍ അംബാസിഡര്‍ കെന്നെത് ഫെലിക്സ് ഹെക്‌സയന്‍സ്‌കിട നോബര്‍ഗ് പുരസ്‌കാരം സമ്മാനിച്ചു. കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, പര്‍ഷോത്തം റുപാല, സാധവി നിരഞ്ജന്‍ ജ്യോതി, ഗുജറാത്ത് ഗവര്‍ണര്‍ ആചര്യ ദേവ്രത്ത്,എം.പി.മാര്‍, വിവിധ രാജ്യങ്ങളുടെ അംബാസിഡര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അമ്പലവയല്‍ കെ.വി.കെ. മേധാവി ഡോ.സഫിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അവാര്‍ഡിനായി റോയിയുടെ പേര് നിര്‍ദേശിച്ചത്. പുൽപ്പള്ളി, ശിശുമല കവളക്കാട്ട് പരേതനായ പാപ്പച്ചന്റെയും, പരേതയായ ബ്രിജിതയുടെയും മകനാണ് റോയ് ആന്റണി. ഭാര്യയും മക്കളും റോയിയുടെ കൃഷിരീതിയ്ക്ക് പ്രോത്സാഹനവുമായി ഒപ്പംതന്നെയുണ്ട്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *