September 17, 2026

അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചു

0
Img 20231213 093353
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: തപാൽ വകുപ്പിലെ ഗ്രാമീണ തപാൽ ജീവനക്കാർ രാജ്യവ്യാപകമായി അനിശ്ചിത കാല സമരം ആരംഭിച്ചു. ഓൾ ഇന്ത്യാ ഗ്രാമീൺ ഡാക്സേവക് യൂണിയൻ (എ ഐ ജി ഡി എസ് യൂ ), നാഷണൽ യൂണിയൻ ഓഫ് ഗ്രാമീൺ ഡാക് സേവക്സ് (എൻ യു ജി ഡി എസ് ), എന്നിവയുടെ നേതൃത്വത്തിൽ രൂപികരിച്ച സംയുക്ത സമരസമിതിയാണ് പണിമുടക്കുന്നത്. തുടർച്ചയായി വാഗ്ദാനങ്ങൾ ലംഘിക്കുന്ന തപാൽ മേധാവികളുടെ നിലപാടിനെതിരെയാണ് സമരം. 12, 24, 36 വർഷ സർവീസുള്ള ജി ഡി എസ് ജീവനക്കാർക്ക് രണ്ടു വീതം സർവീസ് ഇൻക്രിമെന്റ് അനുവദിക്കുക, എട്ട് മണിക്കൂർ ജോലിയും, പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും അനുവദിക്കുക, കമലേഷ് ചന്ദ്ര കമ്മിറ്റിയുടെ അനുകൂല ശുപാർശകൾ 2016 ജനുവരി മുതൽ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് വയനാട് ജില്ലാ സംയുക്ത സമര സമിതി അറിയിച്ചു.

സമരം ഗ്രാമീണ മേഖലയിലെ തപാൽ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുമെന്നും, ഇതിന്റെ ഉത്തരവാദിത്വം തപാൽ അധികൃതർക്കും, കേന്ദ്ര ഗവൺമെന്റിനും മാത്രമായിരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. കൽപറ്റ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധ സമരം എഐടിയുസി വയനാട് ജില്ലാ സെകട്ടറി സി.എസ്. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ഐ എൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് നജീബ് പിണങ്ങോട്, എ.ഐ.ടി.യു.സി ജില്ലാ ട്രഷറർ ടി. മണി, ഡേവിഡ് ജയിംസ്, ഡോളി അമരക്കുനി, പി മൊയ്തു, പി.കെ. ശ്രീമതി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *