October 9, 2026

ജില്ലാ യൂത്ത് ലീഗ് സമ്മേളനം വിജയിപ്പിക്കാൻ എടവക പഞ്ചായത്ത് യൂത്ത് ലീഗ് സ്പെഷ്യൽ കൺവെൻഷൻ

0
IMG-20261008-WA0052
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടിയിൽ ഒക്ടോബർ 16, 17 തീയതികളിൽ നടക്കുന്ന ജില്ലാ മുസ്ലിം യൂത്ത് ലീഗിന്റെ സമ്മേളനം വിജയിപ്പിക്കാൻ എടവക പഞ്ചായത്ത് യൂത്ത് ലീഗിന്റെ സ്പെഷ്യൽ കൺവെൻഷൻ തീരുമാനിച്ചു. ഇതിനായി വിവിധ ശാഖകളിൽ കൺവെൻഷൻ സംഘടിപ്പിക്കാനും പരമാവധി പ്രവർത്തകരെ സമ്മേളനത്തിലേക്ക് ക്ഷണിക്കാനും പഞ്ചായത്ത് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ക്യാമ്പയിൻ നടത്താനും യോഗം തീരുമാനമെടുത്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ശിഹാബ് അയാത്ത് അധ്യക്ഷത വഹിച്ച കൺവെൻഷൻ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുള്ള വള്ളിയാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മമ്മൂട്ടി വെട്ടൻ, സെക്രട്ടറി ജമാൽ സി. എച്ച്., യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി നൗഫൽ കേളോത്ത്, പഞ്ചായത്ത് മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും മറ്റ് ഭാരവാഹികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. യൂത്ത് ലീഗ് സെക്രട്ടറി ഷനൂദ് വി. സ്വാഗതവും ട്രഷറർ റഹീം അത്തിലൻ നന്ദിയും പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *