June 20, 2026

മൾട്ടി ഫംഗ്ഷൻ പ്രിന്റർ നൽകി

0
20231213 184219
By ന്യൂസ് വയനാട് ബ്യൂറോ

 

 

വെള്ളമുണ്ട: വെള്ളമുണ്ട ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂൾ 1976 – 77 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ “ഒരു വട്ടം കൂടിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലേക്ക് മൾട്ടി ഫംഗ്ഷൻ പ്രിന്റർ നൽകി. സ്കൂൾ ലൈബ്രറിയിൽ നടന്ന ലളിതമായ ചടങ്ങിൽ വിദ്യാർത്ഥി കൂട്ടായ്മയിലെ ഭാരവാഹികളിൽ നിന്ന് ഹെഡ്മാസ്റ്റർ ടി മഹേഷ് പ്രിന്റർ ഏറ്റുവാങ്ങി. സ്കൂൾ പ്രിൻസിപ്പാൾ പി.സി തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത് മാനിയൽ അധ്യക്ഷനായിരുന്നു. പി.ടി.എ വൈസ് പ്രസിഡണ്ട് പി.കെ.കെ സലാം, .പൂർവ വിദ്യാർഥി കൂട്ടായ്മ ഭാരവാഹികളായ ഡോ. ഉസ്മാൻ, നാരായണൻ എം, മജീദ് ടി.എം, മൊയ്തു പൊന്നാണ്ടി, ആനീസ്, റീത്ത, മറിയം കെ.ഡി, എൻ.കെ അരവിന്ദാക്ഷൻ തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *