വനിതാ ലീഗിനെ ഇനി ഇവർ നയിക്കും
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞടുത്തു.പ്രസിഡണ്ടായി ബുഷറ ഉസ്മാൻ, ജനറൽ സെക്രട്ടറിയായി നസീമ പോന്നാണ്ടി, ട്രഷറായി ആയിഷ കെ ടി എന്നിവരെ തിരഞ്ഞെടുത്തു. വൈ പ്രസിഡണ്ടുമാരായി റൈഹാനത്ത് ഷുക്കൂർ, ബുഷ്റ വൈശ്യൻ, ഫൗസിയ ജലീൽ, സെക്രട്ടറിമാരായി സഫീറ അഷ്റഫ്, റഹീന എറ്റി എന്നിവരെയും തിരഞ്ഞടുത്തു.
യോഗത്തിൽ റഹ്മത്ത് ഗഫൂർ അദ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കഞ്ഞായി ഉസ്മാൻ ഉദ്ഘാടനം ചെയ്തു. വി പി അബ്ദു പ്രസംഗിച്ചു. നസീമ പോന്നാണ്ടി സ്വഗതവും ബുഷ്റ ഉസ്മാൻ നന്ദിയും പറഞ്ഞു.





Leave a Reply