പെരുവക മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ വെള്ളാട്ട് ഞായറാഴ്ച
മാനന്തവാടി: പെരുവക മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ വെള്ളാട്ട് ഞായറാഴ്ച (06യ09യ26) നടത്തപ്പെടുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഭഗവതി ഗുളികൻ, മലക്കാരി വെള്ളാട്ട് എന്നിവയാണ് നടത്തപ്പെടുക. ഉച്ചയ്ക്ക് ഓണ സദ്യയും രാത്രി ഭക്ഷണവും വിതരണം ചെയ്യും.
പത്ര സമ്മേളനത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് എംപി ശശികുമാർ, ശങ്കരൻ മടയൻ,പി ആർ ഉണ്ണികൃഷ്ണൻ,കുമാരൻ കെ, ഭാസ്ക്കരൻ പി ആർ. എന്നിവർ പങ്കെടുത്തു.





Leave a Reply