September 5, 2026

കേരളസീനിയര്‍ സിറ്റിസണ്‍സ്, ഫോറം വയനാട് ജില്ലാ സമ്മേളനം

0
20231213 184614
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ : കേരളസീനിയര്‍ സിറ്റിസണ്‍സ്, ഫോറം വയനാട് ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എ പി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.വി.മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റ്റി.വി.രാജന്‍ സ്വാഗതവും സംസ്ഥാന കമ്മറ്റിയംഗം കെ.ആര്‍ ഗോപി, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.സി.ചന്ദ്രശേഖരന്‍ നമ്പ്യാര്‍, ടി.സി.പത്രോസ്, കെ.ശശിധരന്‍, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജി.കെ.ഗിരിജ, ഇ.മുരളീധരന്‍, ഖജാന്‍ജി സി.കെ.ജയറാം, സംസ്ഥാന കമ്മറ്റിയംഗം സി.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍ വയോജനങ്ങളെ ആദരിച്ചു. ക്ഷേമപെന്‍ഷന്‍ കുടിശ്ശിഖയടക്കം ഉടന്‍ നല്‍കണമെന്നും ,പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കണമെന്നും വയനാട്ടിലെ വന്യമൃഗ ശല്യത്തില്‍ നിന്നും ശാശ്വത പരിഹാരം വേണമെന്നും കടുവാ ക്രമണത്തില്‍ മരിച്ച പ്രജീഷിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ട പരിഹാരം കൊടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു..ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ഒ.പൗലോസ് നന്ദിയും പറഞ്ഞു. മീനങ്ങാടി സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ കമ്മ്യൂണിറ്റി ഹാള്‍ വരെ വയോജനങ്ങള്‍ പ്രകടനം നടത്തി.ഉച്ചയ്ക്ക് ശേഷം നടന്ന കൗണ്‍സില്‍ യോഗത്തില്‍ വെച്ച് ഭരണാധികാരി സി.രാധാകൃഷ്ണന്‍ 2024, 25 വര്‍ഷത്തേക്കുള്ള ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ആരംഭിക്കുകയും, 28 അംഗ കമ്മിറ്റിയില്‍ നിന്നും ജില്ലാ പ്രസിഡന്റായി റ്റി.വി.രാജനേയും, വൈസ് പ്രസിഡന്റുമാരായി റ്റി.ഒ.പൗലോസ്, ടി.സി. പത്രോസ്, കെ.ശശിധരന്‍, സെക്രട്ടറിയായി ഇ.മുരളീധരന്‍, ജോയിന്റ് സെക്രട്ടറിമാരായി ജോണ്‍ തോമസ്, കെ.മുഹമ്മദ്, പി.സെയ്ദ് എന്നിവരേയും, ഖജാന്‍ജിയായി ജി.കെ.ഗിരിജയേയും തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *