May 31, 2026

ഭാഷോത്സവം നടത്തി

0
Img 20231215 094317
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: എസ്.ഡി.എം.എൽ. പി സ്കൂളിൽ ഒന്നാം ക്ലാസുകാരുടെ ഭാഷോത്സവം നടത്തി. അക്കാദമിക വർഷത്തിന്റെ തുടക്കം മുതൽ കുട്ടികൾ എഴുതിയ സംയുക്ത ഡയറി, രചനോത്സവം, കുട്ടിപ്പത്രം എന്നിവയുടെ പ്രകാശനമാണ് നടന്നത്. കൽപറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. ശിവരാമൻ പതിപ്പുകൾ പ്രകാശനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ഐ. വി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സുമതി പി.കെ രക്ഷിതാക്കളുടെ പ്രതിനിധി ബിനീഷ് മാധവ് അധ്യാപകരായ ജീജ. പി, വൈശാഖൻ. കെ. റെജി, പ്രിയ പി.കെ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *