November 8, 2026

അഭിമാനമായി രശ്മി ടീച്ചർ; മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ്

0
WhatsApp Image 2026-09-03 at 6.54.55 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

മൂലങ്കാവ്: കാട്ടിക്കുളം സ്‌കൂളിലെ പൂർവാധ്യാപികയും നിലവിൽ മൂലങ്കാവ് ജി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗം അധ്യാപികയുമായ വി.എസ്. രശ്മി ടീച്ചർക്ക് ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. അധ്യാപിക എന്ന നിലയിലുള്ള മികവിനും അധ്യാപക പരിശീലകയായുള്ള പ്രവർത്തനങ്ങൾക്കും പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി നടപ്പാക്കിയ വിവിധ പദ്ധതികൾ, അധ്യാപകർക്കായുള്ള സമഗ്ര പോർട്ടലിലെ ഉളളടക്ക നിർമാണപ്രവർത്തനങ്ങളിലെ പങ്കാളിത്തം, ഇൻക്ലൂസീവ് സ്‌കൂൾ പ്രോജക്ട് പ്രവർത്തനങ്ങൾ, വിവിധ വിദ്യാലയങ്ങളിൽ സംഘടിപ്പിച്ച രക്ഷാകർതൃ പരീശീലന പരിപാടികൾ, ഭാഷാനൈപുണി പദ്ധതികൾ തുടങ്ങിയ നിരവധി അക്കാദമികപ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്.

രശ്മി ടീച്ചറുടെ നേട്ടത്തിൽ മൂലങ്കാവ് ജി.എച്ച്.എസ്.എസ്. സ്റ്റാഫും പി.ടി.എയും ആദരവും അഭിനന്ദനവും അറിയിച്ചു. കാട്ടിക്കുളം ജി.എച്ച്.എസ്.എസ്. സ്റ്റാഫ്, പി.ടി.എ, എസ്.എം.സി, കാട്ടിക്കുളം പബ്ലിക് ലൈബ്രറി പ്രവർത്തകർ തുടങ്ങിയവരും രശ്മി ടീച്ചറെ അഭിനന്ദിച്ചു. സെപ്റ്റംബർ 5ന് കോട്ടയത്ത് നടക്കുന്ന ചടങ്ങിൽ ടീച്ചർക്ക് പുരസ്‌കാരം സമ്മാനിക്കും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *