September 3, 2026

പനമരം ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണം; വ്യാപാരി വ്യവസായി ഏരിയാ സമ്മേളനം

0
WhatsApp Image 2026-09-03 at 7.56.55 PM
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: വ്യാപാരി വ്യവസായി സമിതിയുടെ പനമരം ഏരിയാ സമ്മേളനം കെ. ആലി നഗറിൽ നടന്നു. സമിതി ജില്ലാ സെക്രട്ടറി പ്രസന്നകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി.എം. ഉമ്മർ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.ആർ. സുരേഷ് സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.

പനമരം ടൗണിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. നാലാം മൈൽ ജംഗ്ഷനിൽ ട്രാഫിക് ഡിവൈഡർ സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സുനിൽ, സലീം എന്നിവർ സംസാരിച്ചു. പ്രകാശൻ നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *