May 7, 2026

സംസ്ഥാന വായനോത്സവം പ്രാദേശിക സംഘാടക സമിതി രൂപീകരിച്ചു 

0
20231215 205938
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന സംസ്ഥാന വായനോത്സവത്തിന്റെ പ്രാദേശിക സംഘാടക സമിതി രൂപീകരിച്ചു.ഡിസംബർ 29,30 തീയ്യതികളിൽ പുത്തൂർവയൽ,എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷനിൽ വച്ചാണ് സംസ്ഥാന വായനോത്സവം നടക്കുന്നത്.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ വിശദീകരണം നടത്തി. ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം എ. കെ. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്‌ കെ. വിശാലാക്ഷി,ജോയിന്റ് സെക്രട്ടറി പി.കെ. ബാബുരാജ്, ജില്ലാ ലൈബ്രറി വികസന സമിതി ചെയർമാൻ ഇ. കെ. ബിജുജൻ, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം. സുമേഷ്, വൈസ് പ്രസിഡന്റ്‌ എം. ദേവകുമാർ, താലൂക്ക് എക്‌സിക്യൂട്ടിവ് അംഗങ്ങളായ പി.കെ. അച്ചുതൻ, എ. കെ. മത്തായി കൽപറ്റ മേഖല സമിതി കൺവീനർ കെ. രാജൻ,മേപ്പാടി പഞ്ചായത്ത്‌ ലൈബ്രറി സമിതി കൺവീനർ കെ. ശിവദാസൻ, മുട്ടിൽ പഞ്ചായത്ത്‌ സമിതി കൺവീനർ എം കെ. ജെയിംസ് എന്നിവർ സംസാരിച്ചു. 51 അംഗ പ്രാദേശിക സംഘാടക സമിതി രൂപീകരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *