May 7, 2026

വിമുക്തഭടൻമാരുടെ ആശ്രിതർക്ക് സഹായം നൽകണം        

0
Img 20231216 Wa0045
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ജവാൻമാരുടെ ആശ്രിതർക്ക് അർഹമായ സഹായമെത്തിക്കണമെന്ന് വിമുക്ത ഭടൻമാരുടെ ആശ്രിതരുടെ യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ 2000 ൽ പരം സൈനികർ യുദ്ധത്തിൽ പങ്കെടുത്തിരുന്നു . അവരുടെ ആശ്രിതരിൽ പലരും ഇപോൾ ഏറെ കഷ്ടപ്പെട്ടാണ് കഴിയുന്നത്. പെൻഷനും കന്റീൻ സൗകര്യങ്ങളും ഉറപ്പാക്കണമെന്നും ആവശ്യപെട്ടു. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്കും രാജ്യരക്ഷാ മന്ത്രിക്കും നിവേദനം നൽകാനും തീരുമാനിച്ചു. എൻ.എം. വിജയൻ അധ്യക്ഷത വഹിച്ചു. ബേബി കൈനിക്കുടി, ബാബു പഴുപ്പത്തൂർ, പി.കെ. രവി, വി.എം. ഓമന , എൻ.എം. വർക്കി, പി.വി. മൂസ, പി.എം. വർഗീസ്, ലാലി മാത്യൂസ്, ഗോപിദാസ് തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *