August 23, 2026

ലഹരി വിരുദ്ധ സന്ദേശ ജാഥയ്ക്ക് സ്വീകരണം നൽകി

0
20231218 102755
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ആരവം സീസൺ 3 യും മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ ജാഥയ്ക്ക് പനമരം ബസ് സ്റ്റാൻഡിൽ പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ചലഞ്ചേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. യോഗം പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ചലഞ്ചേഴ്സ് ക്ലബ്ബിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ടി സുബൈർ അധ്യക്ഷത വഹിച്ചു.സിദ്ദീഖ്.കെ സ്വാഗതവും സുരേഷ് കുമാർ.കെ.കെ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *