ബത്തേരി ശ്രീ മാരിയമ്മൻ ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും ബൊമ്മക്കൊലു ഒരുക്കലും ഒക്ടോബർ 11 മുതൽ 21 വരെ
ബത്തേരി: ശ്രീ മാരിയമ്മൻ ക്ഷേത്ര സന്നിധിയിൽ കഴിഞ്ഞ 3 വർഷമായി നടന്നു വരുന്നതും ഭക്തജനങ്ങൾക്ക് ഏറെ പുതുമ നിറഞ്ഞതും, ഭക്തി സാന്ദ്രവും , ആനന്ദകരവും ആയ ബൊമ്മക്കൊലു ഒരുക്കലും, മുഖ്യ പുരോഹിതൻ സുന്ദരേശ്വര അയ്യരുടെ കാർമ്മികത്വത്തിൽ വിവിധ പൂജാധി കർമ്മങ്ങളോട് കൂടിയും ഭക്ത്യാനന്ദലഹരിയോട് കൂടിയ വിവിധ കലാപരിപാടികളോടും കൂടി നവരാത്രി ആഘോഷം ഈ വർഷവും സമുചിതമായി ആഘോഷിക്കുന്നതാണെന്ന് രക്ഷാധികാരി അഡ്വ: ടി ആർ . ബാലകൃഷ്ണൻ, ജനറൽ കൺവീനർ അനിൽ എസ് നായർ , ഭാരവാഹികളായ കെ.സി. കൃഷ്ണൻ കുട്ടി, എം.കെ മുരളിധരൻ, കെ.വി.രാജീവ്, ശ്രീമതി രാധാദേവി തുടങ്ങിയവർ അറിയിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 11-ാം തീയ്യതി മുതൽ എല്ലാ ദിവസവും വൈകുന്നേരം 5 മണിയ്ക്ക് ലളിതാസഹസ്രനാമ പാരായണം ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബർ 10 ന് വൈകുന്നേരം 5 മണിയ്ക്ക് നാമ ജപ വാദ്യമേളങ്ങളുടെയും മറ്റും അകമ്പടിയോട് കൂടി ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നിന്നും മാരിയമ്മൻ ക്ഷേത്രത്തിലേയ്ക്ക് നവരാത്രി ബൊമ്മക്കൊലു വിളംബര ജാഥയും തുടർന്ന് പ്രസാദ വിതരണവും നടക്കും.
11.10 – 26 ഞായറാഴ്ച രാവിലെ 9:15 ന് ബൊമ്മക്കൊലു സമർപ്പണം നടക്കും. മാതൃ സമിതി പ്രസിഡണ്ട് ശ്രീമതി രാധാദേവിയുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങിൽ ശ്രീമതി സത്യഭാമ ഭാസ്കരൻ നായർ ദീപപ്രോജ്ജ്വലനം നിർവ്വഹിക്കും. നവരാത്രി ആഘോഷ കമ്മറ്റി ജനറൽ കൺവീനർ അനിൽ എസ്സ് നായർ സ്വാഗതവും രക്ഷാധികാരി അഡ്വ: ടി .ആർ . ബാലകൃഷ്ണൻ ആമുഖ വിവരണവും നൽകും. മഹാഗണപതി ക്ഷേത്ര സമിതി ബഹു: പ്രസിഡണ്ട് കെ.ജി. ഗോപാല പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങ് ബത്തേരി വിനായക ഹോസ്പിറ്റൽ ബഹു: എം.ഡി ഡോ.ഡി. മധുസുദനൻ ഉദ്ഘാടനം ചെയ്യും. ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്ര സമിതി പ്രസിഡണ്ട് സി.കെ.സുരേന്ദ്രൻ ആശംസകൾ അർപ്പിച്ചു സംസാരിക്കും. സ്വാഗത സംഘം വൈസ് പ്രസിഡണ്ട് ശ്രീ എം.കെ മുരളിധരൻ നന്ദി രേഖപ്പെടുത്തും.
തുടർന്നുള്ള ദിവസങ്ങളിൽ വിവിധ പൂജകളും കലാപരിപാടികളും അരങ്ങേറും. 13-10-26 ചൊവ്വാഴ്ച രാവിലെ 9:30 ന് ദേവീ മാഹാത്മ്യ പാരായണവും, 16 -10 -26 വെള്ളിയാഴ്ച രാവിലെ 9:30 ന് സർവ്വ ഐശ്വര്യങ്ങൾക്കുമായി ലളിതാസഹസ സമൂഹനാമാർച്ചനയും നടക്കും. 18- 10-26- ഞായാറാഴ്ച രാവിലെ 9:30 ന് ലളിതാമൃതം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സമൂഹ ലളിതാസഹസ്രനാമജപവും, വൈകുന്നേരം 6:15 ന് നടന വൈഭവം അവാർഡ് ജേതാവ് ശ്രീഹരി സി.ആർ അവതരിപ്പിക്കുന്ന ഭരതനാട്യവും, വൈകുന്നേരം 7 മണിയ്ക്ക് ശ്രീമതി സുജാത ടീച്ചർ പുൽപ്പള്ളിയുടെ നേതൃത്വത്തിൽ സ്വരലയം വയനാട് ടീം അവതരിപ്പിക്കുന്ന ഭക്തി ഗാനമേളയും (കരോക്ക) ഉണ്ടായിരിക്കുന്നതാണ്.
19-10-26 തിങ്കളാഴ്ച രാവിലെ 9:30 ന് സുമംഗലി പൂജയും, വൈകുന്നേരം 6.15 ന് പുണ്യ വിനോദ് അവതരിപ്പിക്കുന്ന ക്ലാസിക്കൽ നൃത്തവും, വൈകുന്നേരം 6.45 ന് ഹംസധ്വനി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഭക്തി ഗാനമഞ്ജരിയും (കരോക്ക) നടക്കും. 20-10- 26 ചൊവ്വാഴ്ച വൈകുന്നേരം 3 മണിയ്ക്ക് കുമാരി പൂജയും, വൈകുന്നേരം 6 മണിയ്ക്ക് ഗണപതി ക്ഷേത്ര മാതൃ സമിതിയുടെ സെമി ക്ലാസിക്കൽ നൃത്തവും അരങ്ങേറും.
21-10-26-ബുധനാഴ്ച രാവിലെ 7 മണിയ്ക്ക് ലളിതാ സഹസ്രനാമ സമർപ്പണവും, രാവിലെ 7:30 ന് വിവിധ ചടങ്ങുകളും, 8:15 ന് പാൽപായസ വിതരണവും തുടർന്ന് 8:30 ന് സമാപനവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.




Leave a Reply