പ്രതിഷേധ ജ്വാല നടത്തി കോൺഗ്രസ്
പുൽപ്പള്ളി:വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ കേസിൽ നിന്നും രക്ഷപ്പെടാൻ സാഹചര്യം ഒരുക്കിയ പോലീസിന്റെയും പ്രോസിക്യൂഷന്റെ സർക്കാരിന്റെയും അനാസ്ഥയ്ക്കെതിരെ പുൽപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുൽപ്പള്ളി ടൗണിൽ പ്രതിഷേധജ്വാല നടത്തി.പരിപാടിയുടെ ഉദ്ഘാടനം കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ.എൽ പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.ഡി ജോണി അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ എൻ .യു ഉലഹന്നാൻ ബീന ജോസ് ടി .പി ശശിധരൻ മാസ്റ്റർ, റജി പുളി കുന്നേൽ, ഏൽദോസ് മണലുവയൽ കുര്യാച്ചൻ വട്ടക്കുന്നേൽ, എൽദോസ് പള്ളത്ത്, മണി ഇല്ലിയമ്പത്ത് ഡാരിസ് മാത്യു,സ്റ്റാൻലി കുന്നത്തുമറ്റത്തിൽ, മുകുന്ദൻ പാക്കം, സജി പാറക്കൽ എന്നിവർ പ്രസംഗിച്ചു.





Leave a Reply