August 22, 2026

പഞ്ചഗുസ്തിയിൽ കരുത്തുകാട്ടി വയനാട് പോലീസ്; സംസ്ഥാന തലത്തിൽ മൂന്ന് മെഡലുകൾ

0
WhatsApp Image 2026-08-22 at 7.58.47 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംസ്ഥാനതല പോലീസ് പഞ്ച ഗുസ്തി മത്സരത്തിൽ മൂന്ന് മെഡലുകൾ സ്വന്തമാക്കി വയനാട് പോലീസ്. 70 കിലോഗ്രാം വിഭാഗത്തിൽ ഡി.എച്ച്.ക്യു.വിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രജിത് കേശവ റാം വെള്ളിമെഡലും, സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ് 90 +കിലോ വിഭാഗത്തിൽ വെങ്കല മെഡലും, സിവിൽ പോലീസ് ഓഫീസർ അനിൽ സക്കറിയ 65 കിലോ വിഭാഗത്തിൽ വെങ്കല മെഡലുമാണ് നേടിയത്.

47- മത് കേരള പോലീസ് ഗെയിംസ് ആന്റ് അത്ലറ്റിക്സ് മീറ്റ് 2026 ന്റെ ഭാഗമായി കോഴിക്കോട് പോലീസ് ക്ലബ്ബിൽ ടന്ന സംസ്ഥാനതല പോലീസ് പഞ്ച ഗുസ്തി മത്സരത്തിലാണ് മികച്ച നേട്ടം സ്വന്തമാക്കാൻ വയനാട് പോലീസ് ഉദ്യോ​ഗസ്ഥർക്ക് സാധിച്ചത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *