August 22, 2026

പാലിന്റെ ​ഗുണമേന്മ പരിശോധിക്കാം; സൗജന്യ പാൽ പരിശോധന യൂണിറ്റ് ആരംഭിച്ചു

0
WhatsApp Image 2026-08-22 at 9.20.38 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഓണക്കാലത്ത് പൊതു വിപണിയിൽ എത്തുന്ന പാലിന്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിനും സാമ്പിളുകൾ പരിശോധിച്ച് ഗുണനിലവാരം ബോധ്യപ്പെടുന്നതിനും വയനാട് ക്ഷീരവികസന വകുപ്പ് പൊതുജനങ്ങൾക്കായി സൗജന്യ പാൽ പരിശോധന യൂണിറ്റ് ആരംഭിച്ചു. കൽപറ്റ സിവിൽ സ്റ്റേഷനിലെ മുന്നാം നിലയിലെ ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ഗുണനിയന്ത്രണ യൂണിറ്റിൽ ഓഗസ്റ്റ് 24 വരെ ജില്ലാ ഇൻഫർമേഷൻ സെൻ്റർ പ്രവർത്തിക്കും. പരിശോധാ ക്യാമ്പ്, ക്വാളിറ്റി ഇൻഫർമേഷൻ സെൻ്റർ എന്നിവയുടെ ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് വയനാട് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ വർക്കി ജോർജ്ജ് നിർവഹിച്ചു. രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് വരെ സെൻറർ പ്രവർത്തിക്കും.

വിപണിയിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകൾക്ക് പുറമെ പൊതുജനങ്ങൾ എത്തിക്കുന്ന പാൽ ലാബിൽ സൗജന്യമായി പരിശോധിച്ചു ഫലം നൽകും. ഗുണനിലവാര പരിശോധനയ്ക്കായി കുറഞ്ഞത് 200 മില്ലി പാൽ സാമ്പിൾ എങ്കിലും കൊണ്ടുവരണം. പാക്കറ്റ് പാൽ ആണെങ്കിൽ പാക്കറ്റ് പൊട്ടിക്കാതെ എത്തിക്കുവാൻ ശ്രദ്ധിക്കണം. ഗുണനിലവാരമില്ലാത്തതും സുരക്ഷിതമാല്ലാത്തതുമായവ കണ്ടെത്തിയാൽ തുടർ നടപടികൾക്കായി വകുപ്പിനെ അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04936 -203093

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *