August 2, 2026

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ് യാഥാർത്ഥ്യമാക്കണമെന്ന് എസ്.ടി.യു

0
IMG_20260802_165249
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും വയനാട് ജില്ലയിലെ യാത്രക്കാരുടെ യാത്രാദുരിതം പരിഹരിക്കുന്നതിനുമായി പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ് യാഥാർത്ഥ്യമാക്കാൻ സർക്കാർ അടിയന്തരമായി മുൻകൈയെടുക്കണമെന്ന് ന്യൂസ്പേപ്പർ ഏജന്റ് ആൻഡ് വിതരണ തൊഴിലാളി യൂണിയൻ (എസ്.ടി.യു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ വയനാട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.ടി. കുഞ്ഞബ്ദുള്ള (പടിഞ്ഞാറത്തറ) പ്രസിഡന്റായും, പി.വി. സമദ് (മാനന്തവാടി) ജനറൽ സെക്രട്ടറിയായും, അലിക്കുഞ്ഞ് (ഇരുളം) ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. മൊയ്തു പാലമുക്ക്, അബു തരുവണ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ആലി മന്നത്ത് (പടിഞ്ഞാറത്തറ), അജിനാസ് കുണ്ടാല എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *