പറയെടുപ്പ് ആരംഭിച്ച
പുല്‍പ്പള്ളി: സീതാദേവി ലവകുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന്റെ മുന്നോടിയായുള്ള പറയെടുപ്പ് ആരംഭിച്ചു. ഡിസംബര്‍ 28 വരെയും ജനുവരി മൂന്ന്, നാല് തിയ്യതികളിലുമാണ് പ്രാദേശിക ക്ഷേത്രാങ്കണങ്ങളിലും ഭജനമഠങ്ങളിലും പറയെടുപ്പ് നടത്തുന്നത്. ക്ഷേത്രത്തിലെ പ്രസാദ ഊട്ടിന് ആവശ്യമായ തേങ്ങ, അരി, മറ്റു പച്ചക്കറി ഉത്പന്നങ്ങള്‍ തുടങ്ങിയവ വഴിപാടായി പറയെടുപ്പ് കേന്ദ്രങ്ങളില്‍ എത്തിക്കാവുന്നതാണ്. ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് എം.ബി. രാമകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി വിജയന്‍ കുടിലില്‍, ഏക്കരശ്ശേരി ഗോപാലകൃഷ്ണന്‍ നായര്‍, വിക്രമന്‍ എസ്. നായര്‍, അര്‍ജുനന്‍ യോഗിമൂല, ഗോപാലകൃഷ്ണന്‍ നെല്ലിക്കുന്നേല്‍, മുരളി മാരാര്‍, മോഹനനന്‍ പാറക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Leave a Reply