May 16, 2026

പാർലിമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അടവുനയമാണ് നവകേരള സദസ്സ് : പി. കെ ജയലക്ഷ്മി 

0
Img 20231220 162106
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : പാർലിമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അടവുനയമാണ് പിണറായി വിജയൻ നയിക്കുന്ന നവകേരള സദസെന്ന് എ.ഐ.സി.സി. അംഗവും മുൻ മന്ത്രിയുമായ പി.കെ.ജയലക്ഷ്മി. പോലീസ് അതിക്രമങ്ങൾക്കെതിരെ കോൺഗ്രസ് നടത്തിയ മാനന്തവാടി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

സംസ്ഥാനത്തെ മുച്ചൂട് മുടിച്ചാണ് പിണറായി വിജയൻ നവകേരള സദസ് നടത്തുന്നതെന്നും പി.കെ.ജയലക്ഷ്മി പറഞ്ഞു. കോൺഗ്രസ് മാനന്തവാടി മണ്ഡലം പ്രസിഡന്റ് സുനിൽ ആലക്കൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ പി.വി.ജോർജ്, സിൽവി തോമസ്, ഷിബു ജോർജ്, പെരുമ്പിൽ അപ്പച്ചൻ , സാബു പൊന്നിയിൽ, ഹംസ പഞ്ചാരക്കൊല്ലി, ഷീജ, മോബി, സി.എച്ച് സുഹൈർ, ആശ ഐപ്പ് തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *