May 31, 2026

ജനകീയാസൂത്രണ പദ്ധതി ആലോചനാ യോഗം ചേര്‍ന്നു

0
20231220 173545
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി :മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി സംയുക്ത പദ്ധതികള്‍ ആലോചിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തില്‍ യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ അടുത്ത സാമ്പത്തിക വര്‍ഷം ഏറ്റെടുക്കേണ്ട സംയുക്ത പദ്ധതികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ.വി വിജോള്‍, പി കല്യാണി, സല്‍മാമോയിന്‍, തിരുനെല്ലി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ അമീന്‍, ഇന്ദിരാ പ്രേമചന്ദ്രന്‍, രമ്യാ താരേഷ്, ബി.എം വിമല, വി ബാലന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ രാജേഷ്, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *