ഓണത്തോടനുബന്ധിച്ച് എൻ.ഐ.എസ്.ആർ പുതുവസ്ത്ര വിതരണം നടത്തി
മാനന്തവാടി: ഓണത്തോടനുബന്ധിച്ച് എൻ ഐ എസ് ആർ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ പാലിയാണ അരയാൽതറ ഉന്നതിയിലെ കുടുംബങ്ങൾക്ക് പുതുവസ്ത്ര വിതരണം നടത്തി. എൻ.ഐ.എസ്.ആർ ഡയറക്ടറും കോ-ഫൗണ്ടറുമായ അഡ്വ. ജുനൈദ് കൈപ്പാണി പുതുവസ്ത്രങ്ങൾ കൈമാറി. ഉന്നതിയിലെ കുടുംബങ്ങൾക്ക് വിതരണം ചെയ്യുവാൻ വേണ്ടി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കെ.രാകേഷ് ഏറ്റുവാങ്ങി. എം രാധാകൃഷ്ണൻ, എം കുഞ്ഞികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.





Leave a Reply