May 16, 2026

ഹോബിയിലൂടെ വരുമാനത്തിലേക്ക് അസംപ്ഷൻ സ്കൂളിലെ വിദ്യാർത്ഥികൾ

0
Img 20231221 110553
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി :പഠനത്തോടൊപ്പം സ്വയം പര്യാപ്തതയും കൈവരിക്കുക എന്ന ആശയവുമായി ” ഹോബിയിലൂടെ വരുമാനം ” പരിപാടിയുമായി സുൽത്താൻ ബത്തേരി അസംപ്ഷൻ എ. യൂ. പി സ്കൂൾ. സ്കൂളിൽ കോഴിവളർത്തൽ പരിശീലനം സംഘടിപ്പിക്കുകയും പൗൾട്രി ക്ലബ്‌ രൂപീകരിക്കുകയും ചെയ്തു. അതിനെ തുടർന്ന് സ്കൂളിൽ നിന്ന് 50 കുട്ടികൾക്ക് ഒരു ജോഡി കോഴികളെ വീതം വിതരണം നടത്തി.കോഴിമുട്ടകൾ മാർക്കറ്റ് വിലക്ക് സ്കൂൾ വാങ്ങുകയും ചെയ്യും. കോഴിക്കുഞ്ഞുങ്ങളുടെ വിതരണോത്ഘാടനം സ്കൂൾ പി. ടി. എ പ്രസിഡന്റ്‌ റ്റിജി ചെറുതോട്ടിൽ നിർവഹിച്ചു. പൗൾട്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിക്ക് ഹെഡ് മാസ്റ്റർ സ്റ്റാൻലി ജേക്കബ്, ബിജോയ്‌ സി. ജെ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ശ്രീജ ഡേവിഡ്, ബിജി വർഗീസ്, ടിന്റു മാത്യു, അനു. പി സണ്ണി, പി. ടി. എ എക്സിക്യൂട്ടീവ് അംഗങ്ങൾ,അധ്യാപകർ രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *