September 17, 2026

മാനന്തവാടി താലൂക്കിലെ പരിസ്ഥിതി ലോല പ്രദേശ നിർദ്ദേശം പുനഃപരിശോധിക്കണം: എസ്ഡിപിഐ

0
IMG_20260917_204156
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: 2026 ജൂലൈ 27ലെ പരിസ്ഥിതി ലോല പ്രദേശം  കരട് വിജ്ഞാപനത്തിൽ മാനന്തവാടി താലൂക്കിലെ പേരിയ, തിരുനെല്ലി, തൊണ്ടർനാട്, തൃശ്ശിലേരി വില്ലേജുകൾ ഉൾപ്പെടുത്തിയതിലുള്ള ജനങ്ങളുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വനമേഖലകൾക്കൊപ്പം ജനവാസ കേന്ദ്രങ്ങളും വീടുകളും കൃഷിയിടങ്ങളും തോട്ടങ്ങളും ആദിവാസി മേഖലകളും പൊതുസ്ഥാപനങ്ങളും ഉൾപ്പെടുന്ന പ്രദേശങ്ങളാണിവയെന്നിരിക്കെ, വില്ലേജുകളെ മുഴുവനായി ഇ എസ് എ പരിധിയിൽ ഉൾപ്പെടുത്താതെ സർവേ നമ്പർ, കാഡസ്ട്രൽ മാപ്പ് എന്നിവയുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി അതിർത്തി പുനർനിർണ്ണയിക്കണമെന്നാണ് യോഗം ആവശ്യപ്പെട്ടത്.

 

കർഷകരുടെയും ആദിവാസി സമൂഹങ്ങളുടെയും നിയമപരമായ ഭൂമി, കൃഷി, ഉപജീവനം, വനാവകാശങ്ങൾ എന്നിവ സംരക്ഷിക്കപ്പെടണമെന്നും അതേസമയം അനധികൃത ക്വാറി, മണ്ണെടുപ്പ്, വനനശീകരണം, അശാസ്ത്രീയ നിർമാണം തുടങ്ങിയ യഥാർത്ഥ പരിസ്ഥിതി നാശങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സമിതി ചൂണ്ടിക്കാട്ടി. അന്തിമ വിജ്ഞാപനത്തിന് മുമ്പ് ഗ്രാമസഭകളുടെയും ജനങ്ങളുടെയും അഭിപ്രായം പരിഗണിച്ച് ജനവാസ-കാർഷിക മേഖലകളെ ഒഴിവാക്കി ഇ എസ് എ അതിർത്തി പുനർനിർണ്ണയിക്കാൻ മണ്ഡലത്തിലെ ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക, പരിസ്ഥിതി സംഘടനകളും ഒന്നിച്ചുനിൽക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.

 

മണ്ഡലം പ്രസിഡന്റ് വി. സുലൈമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുല്ല എം.ടി, സെക്രട്ടറി സജീർ എം.ടി, ഓർഗനൈസിംഗ് സെക്രട്ടറി ഷുഹൈബ് ടി കെ, ജോയിന്റ് സെക്രട്ടറി നൗഫൽ പി കെ, ട്രഷറർ അലി എ കെ, കമ്മിറ്റിയംഗങ്ങളായ ആലി പി, കെ എസ് സകരിയ്യ, പഞ്ചായത്ത് ഭാരവാഹികളായ വി.കെ മുഹമ്മദലി, ശംസുദ്ധീൻ, കരീം കെ, സലാം, നൗഷാദ്, അബു സി കെ, ഷുക്കൂർ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *