August 1, 2026

എസ് എസ് എഫ് ക്യാമ്പസ് അസംബ്ലി

0
Img 20231221 152456
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ : എസ് എസ് എഫ് വയനാട് ജില്ലാ ക്യാമ്പസ് അസംബ്ലി  നാളെയും മറ്റന്നാളുംമായി (22, 23) തൃശ്ശിലേരി എം എ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ ആത്മീയ-രാഷ്ട്രീയ-സാമ്പത്തീക-ബൗദ്ധിക വ്യവഹാരങ്ങളെ ക്രമപ്പെടുത്തുന്ന, നിറമുള്ള ഭാവിയെ രൂപപ്പെടുത്താനുതകുന്ന സെഷനുകള്‍, ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്‌കോളര്‍ഷിപ്, ഫെലോഷിപ്പുകളെ കുറിച്ചുള്ള ധാരണ, പുതിയ കാല രാഷ്ട്രീയ ബോധ്യങ്ങള്‍ തുടങ്ങിയവയ പരിപാടിയിലൂടെ വ്യക്തമാക്കും. ക്യാമ്പസ് അസംബ്ലിയുടെ ഉദ്ഘാടനം മറ്റന്നാൾ (23) രാവിലെ ഒമ്പത് മണിക്ക് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്ത നിര്‍വഹിക്കും.

വിശ്വാസികളുടെ മിഴി തുറപ്പിക്കുന്ന ഖുര്‍ആനിലെ പ്രഥമ അധ്യായം, പുതിയ സാമ്പത്തിക വ്യവഹാരങ്ങളെയും ഇസ്‌ലാമിക കര്‍മ്മകാണ്ഡത്തെയും പരിചയപ്പെടുത്തുന്ന സെഷന്‍, ഭാവി വഴികളെ പരിചയപ്പെടുത്തുന്ന കരിയര്‍ സെഷന്‍, വിദ്യാര്‍ഥിത്വത്തിലെ മൂല്യ ജീവിതത്തെ വരച്ചിടുന്ന ഇന്ററാക്ഷന്‍, സ്‌കോളര്‍ഷിപ്പ്, ഫെലോഷിപ്പ് പരിചയം തുടങ്ങിയ സെഷനുകള്‍ ദേവര്‍ഷോല അബ്ദുല്‍സലാം മുസ്‌ലിയാര്‍, ഡോ. വി ആര്‍ നജീബ്, ഡോ. നുഐമാൻ അഞ്ചാംമൈൽ, ഡോ. കെ പി ഇര്‍ഷാദ്, മുഹമ്മദ് ജാബിര്‍ നെരോത്ത്, സാബിര്‍ സഖാഫി, ഇല്യാസ് സഖാഫി കൂമണ്ണ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കും.

ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ നിന്നുള്ള മുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് ജെ എം, എസ് എം എ ജില്ലാ ഭാരവാഹികള്‍, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മറ്റന്നാൾ (23) വൈകുന്നേരം നാല് മണിയോടെ സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഹാരിസ് റഹ്മാന്‍, ജമാല്‍ സുല്‍ത്താനി, സി നിസാര്‍, അബി ഉക്കാശ നഈമി എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *