August 1, 2026

വെള്ളമുണ്ടയിൽ  സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിച്ചു 

0
Img 20231221 162834
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട:സംസ്ഥാന അന്താരാഷ്ട്ര കായിക സമ്മേളനത്തിന് മുന്നോടിയായി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ സ്പോർട്സ് സമ്മിറ്റ് യോഗം ചേർന്നു. സി.ഡി. എസ് ഹാളിൽ നടന്ന യോഗം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജംഷീർ കുനിങ്ങാരത്ത് അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുധി രാധാകൃഷ്ണൻ,

ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എം.മധു, പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സി. എം അനിൽകുമാർ, സീനത് വൈശ്യൻ, സൽമത് ഇ. കെ, സ്പോർട്സ് ഭരണസമിതി അംഗം പി. കെ അയ്യൂബ് തുടങ്ങിയവർ സംസാരിച്ചു.

വിവിധ മേഖലയിലുള്ളവരെ കായിക രംഗത്തോട് കൂട്ടിച്ചേർക്കുകയാണ് സ്പോർട്സ് സമ്മിറ്റിന്റെ ലക്ഷ്യം. സ്പോർടസ് കൗൺസിൽ സെക്രട്ടറി കെ.എസ് അമൽജിത്ത്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ യുവജന സംഘടന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കായിക അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *