വയനാട് ജില്ലാ കരാട്ടെ ഡൊ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കൽപ്പറ്റ: വയനാട് ജില്ലാ കരാട്ടെ ഡൊ അസോസിയേഷന്റെ ജനറൽ ബോഡി യോഗം പുൽപ്പള്ളിയിൽ നടന്നു. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. എം. ഫ്രാൻസീസ് യോഗം ഉദ്ഘാടനം ചെയ്തു. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. എം. ഫ്രാൻസീസ്, കേരള കരാട്ടെ അസോസിയേഷൻ പ്രതിനിധി ജോസഫ് ബേബി എന്നിവർ നിരീക്ഷകരായിരുന്നു. യോഗത്തിൽ ജില്ല കരാട്ടെ ഡൊ അസോസിയേഷൻ പ്രസിഡന്റായി ഷിബു കുറുമ്പേമഠത്തെയും ജനറൽ സെക്രട്ടറിയായി പി. വി. സുരേഷിനെയും തിരഞ്ഞെടുത്തു. സജി. പി. പിയെ ട്രഷററായും ഷിജു മാത്യുവിനെ സ്പോർട്സ് കൗൺസിൽ നോമിനിയായും തിരഞ്ഞെടുത്തിട്ടുണ്ട്.





Leave a Reply