June 1, 2026

മാനന്തവാടി-എരുമത്തെരുവ് റോഡില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

0
Img 20231222 103000
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മലയോര ഹൈവേയുടെ പ്രവൃത്തി നടന്നുവരുന്നതിനാൽ ഡിസംബര്‍ 26 മുതല്‍ വാഹനങ്ങള്‍ എരുമത്തെരുവ് മത്സ്യമാര്‍ക്കറ്റ് മുതല്‍ മാനന്തവാടി ജോസ് ടാക്കീസ് ജംഗ്ഷന്‍ വരെ വണ്‍വേ അടിസ്ഥാനത്തില്‍ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. നഗരസഭയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പരമാവധി വാഹനങ്ങള്‍ ചെറ്റപ്പാലം ബൈപ്പാസ് വഴിയും, പോസ്റ്റോഫീസ് ചൂട്ടക്കടവ് എന്നിവിടങ്ങളില്‍ കൂടിയും സര്‍വ്വീസ് നടത്തേണ്ടതാണ്. യോഗത്തില്‍ മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി അധ്യക്ഷത വഹിച്ചു.

വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ രാജീവന്‍, കൗണ്‍സിലര്‍ ഷിബു.കെ.ജോര്‍ജ്ജ്, തഹസില്‍ദാര്‍ എം.ജെ,അഗസ്റ്റിന്‍, ഡി.വൈ.എസ്.പി പി.എല്‍. ഷൈജു, പി.ഡബ്ല്യു.ഡി അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സ്‌നേഹ ബാബു, എല്‍.എസ്.ജി.ഡി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ദൊരൈസ്വാമി, ഊരാളുങ്കല്‍ അസി.എഞ്ചിനിയര്‍ നീതു, ഷെമീം, കെ.ഉസ്മാന്‍ ( മര്‍ച്ചന്റ്‌സ് അസോസിയേഷന്‍), ശശി (ഐ.എന്‍.ടി.യു.സി). സന്തോഷ് (സി.ഐ.ടി.യു), സജീവന്‍ (എ.ഐ.ടി.യു.സി), സന്തോഷ് ജി നായര്‍ (ബി.എം.എസ്) തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *