മുള്ളൻകൊല്ലിയിൽ എൽ.ഡി.എഫ് പ്രതിഷേധ മാർച്ച് നടത്തി
മുള്ളൻകൊല്ലി: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാരിനെതിരെ എൽ.ഡി.എഫ് മുള്ളൻകൊല്ലി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് സി.പി.ഐ (എം) പുൽപ്പള്ളി ഏരിയ സെക്രട്ടറി ബൈജു നമ്പികൊല്ലി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി. ജെ. പൗലോസ്, സി.പി.ഐ (എം) മുള്ളൻകൊല്ലി ലോക്കൽ സെക്രട്ടറി സി. പി. വിൻസെന്റ്, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി റെജി ഓലിക്കരോട്ട്, സി.പി.ഐ നേതാവ് ജൈമോൻ, പാടിച്ചിറ ലോക്കൽ സെക്രട്ടറി സണ്ണി ജോസഫ്, സിബി കാട്ടാംകോട്ടിൽ എന്നിവർ സംസാരിച്ചു.





Leave a Reply