August 3, 2026

ദേശീയ മാനവിക സൗഹൃദ വേദി ക്യാമ്പയിന്‍

0
Img 20231222 105836
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : ദേശീയ മാനവിക സൗഹൃദ വേദി കാമ്പയിന്‍ കല്‍പ്പറ്റ എം.പി വീരേന്ദ്രകുമാര്‍ ഹാളില്‍ കേരള കമ്മിറ്റി കോര്‍ഡിനേറ്റര്‍ കെ.പി.ലക്ഷമണന്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് ഇന്ത്യയില്‍ നടക്കുന്ന വര്‍ഗ്ഗീയ വിപത്തുകളെക്കുറിച്ചും ജനാധിപത്യ ധ്വംസനത്തെക്കുറിച്ചും അദ്ദേഹം ക്ലാസ്സെടുത്തു. പൊതുജീവിതത്തില്‍ മാധ്യമങ്ങളുടെ പ്രസക്തി എന്ന വിഷയത്തെ സംബന്ധിച്ച് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ (റിട്ടേര്‍ഡ്) കെ.എസ് ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. ഇന്ന് ഇന്ത്യയില്‍ മുമ്പൊരിക്കലുമില്ലാത്ത വിധം ജനാധിപത്യവിരുദ്ധ നടപടികളും,അനീതിയും വര്‍ഗീയതയും ,അഴിമതികളും അക്രമങ്ങളും വര്‍ധിച്ച് വരികയാണെന്നും, ഇതിനെതിരെ നീതിക്ക് വേണ്ടിയുളള ജനകീയ മുന്നേറ്റങ്ങള്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന വിദ്വേഷത്തിന്റെ രാഷ്ട്രിയത്തിന് മേല്‍കൈ ലഭിക്കുന്ന ഒരു സാഹചര്യം നിലനില്‍ക്കുന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് ദേശീയ തലത്തില്‍ എന്റെ വീട്ടിലേക്ക് വരൂ എന്നെയും അറിയൂ എന്ന കാമ്പയിന്റെ പ്രസക്തി. എന്നാല്‍ പൊതുജീവിതത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന മാധ്യമങ്ങള്‍ എന്നാണ് ചെയ്യുന്നത്. മാധ്യമങ്ങളുടെ ശക്തി ശാസ്ത്ര സാങ്കേതിക വിദ്യ അദ്ഭുതപൂര്‍വ്വ പുരോഗതി ഉണ്ടെങ്കിലും മാധ്യമ രംഗത്ത് അര്‍പിതമായ കടമകള്‍ പുര്‍ണ്ണമായും നിര്‍വഹിക്കാന്‍ ഇന്ന് മാധ്യമ രംഗങ്ങക്ക് കഴിയുന്നില്ലയെന്നത് വസ്തുതയാണ് .പൊതു ജീവിതത്തില്‍ മാധ്യമങ്ങളുടെ സ്വാധീനം വിഷയാവതരണം പ്രൊഫസര്‍ മോഹന്‍ ബാബു അവതരിപ്പിച്ചു.സാമൂഹ്യ പ്രവര്‍ത്തക പ്രസന്നഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ കെ.വി.ഗോകുല്‍ദാസ് സ്വാഗതവും എഴുത്തുകാരി റൂബി ഫൈസല്‍ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *