November 8, 2026

ജില്ലയിലും ജില്ലാ അതിർത്തിയിലും എക്സൈസ് പരിശോധന ശക്തമാക്കി

0
IMG_20260825_134020
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മുത്തങ്ങ: ഓപ്പറേഷൻ തണ്ടറിന്റെയും ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി ജില്ലയിലും ജില്ലാ അതിർത്തികളിലും എക്സൈസ് പരിശോധന കർശനമാക്കി. അനധികൃത മദ്യ, മയക്കുമരുന്ന് കടത്ത്, നിർമ്മാണം, വിതരണം, ഉപയോഗം എന്നിവ തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന അതിർത്തിയായ മൂലഹള്ളയിൽ വെച്ച് കർണാടക ഫോറസ്റ്റ്, പോലീസ്, കേരള എക്സൈസ് എന്നിവർ സംയുക്തമായി പരിശോധന നടത്തി. എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം.കെ.യുടെ നേതൃത്വത്തിലും, ബാവലി ചെക്ക്പോസ്റ്റിൽ എക്സൈസ് ഇന്റലിജിൻസ് ഇൻസ്‌പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിലുമാണ് പരിശോധനകൾ നടന്നത്. പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഹരിദാസ് സി. വി., സുരേഷ് വെങ്ങാലിക്കുന്നേൽ, പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി പി., അനീഷ് എ.എസ്., വിനോദ് പി.ആർ., സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് എം., അതുൽ ആനന്ദ്, അമൽ ജിഷ്ണു, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുനീർ എന്നിവരും പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *