നാടിന്റെ നന്മയ്ക്ക് നേരിന്റെ രാഷ്ട്രീയം
കല്‍പ്പറ്റ: നാഷണല്‍ സെക്യുലര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (എൻ എസ് പി ഐ ) വയനാട് ജില്ലാ ലീഡേഴ്‌സ് മീറ്റും സംസ്ഥാന കമ്മിറ്റി യോഗവും അരുണ്‍ ടൂറിസ്റ്റ് ഹോമിന്‍ വെച്ച് നടന്നു. സറ്റേറ്റ് പ്രസിഡന്റ് കെ.പി.മുനീര്‍ ഉദ്ഘാടനം ചെയ്തു.വക്കിംഗ് പ്രസിഡന്റ് ടി. സുരേഷ് അധ്യക്ഷനായിരുന്നു. കെ.സെയ്തലവി സ്വാഗതം പറഞ്ഞു.എന്‍.ജി സന്തോഷ് നന്ദി പറഞ്ഞു. എന്‍.ജി.സന്തോഷ് പ്രസിഡന്റ്) , പി.അബൂബക്കര്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്), ടി.മൊയ്തീന്‍ (ജനറല്‍ സെക്രട്ടറി, ബി ഷിനോജ് (ജോയിന്റ് സെക്രട്ടറി, എന്‍. ലൂസി ജോര്‍ജ്ജ് (ട്രഷറര്‍), സി.കെ ഷമീര്‍ (ജോയിന്റ് സെക്രട്ടറി, സ്‌റേററ്റ് സെക്രട്ടറി അംഗം പി.സക്കീര്‍ ഹുസൈന്‍,സറ്റേറ്റ് സെക്രട്ടറി അംഗം എസ്.ഷിന്‍സ സന്തോഷ്, നാഷണല്‍ ട്രേഡ് യൂണിയന്‍ പ്രസിഡന്റ് സി.എംചേക്കുഞ്ഞി മഞ്ചേശ്വരം, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.പി.സുബൈര്‍ എന്നിവര്‍ സംസാരിച്ചു.വയനാട് ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളായി കെ. എലിസമ്പത്ത്, പി നൂര്‍ജഹാന്‍, എസ്.മുന്‍ഷാത് എന്നിവരെയും വര്‍ക്കിംഗ് പ്രസിഡന്റായി ടി.സുരേഷ് എന്നിവരേയും തിരഞ്ഞെടുത്തു. പാര്‍ട്ടികള്‍ നമുക്ക് ഏറെയുണ്ടെങ്കിലും രാഷ്ട്രീയവും അഴിമതിയും അവിഹിതങ്ങളും കൊണ്ട് അറപ്പുളവാക്കുന്ന ഒന്നായി മാറുമ്പോള്‍ സ്വരാജ്യത്തിന്റെ പുരോഗതിക്ക് നന്മയുടെ പോഷണത്തിനും മോക്ഷപ്രാപ്തിക്കുമാണെന്നും മറിച്ച് തിന്മയുടെ പോഷണത്തിനും ക്രിമിനലുകളെ സംരക്ഷിക്കാനും ശത്രു മിത്ര ഭേദമന്യേ ഭാവിയില്‍ മാര്‍ഗ്ഗതടസ്സമായേക്കാവുന്ന വരെ സംഹരിക്കാനുള്ള ഭസ്മാസുര പരമല്ലെന്നും വിശ്വസിക്കുന്ന താല്‍ക്കാലികമായ ഒരു രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയും പറുദീസ നഷ്ടപ്പെടുത്തുവാന്‍ തയ്യാറല്ലാത്തവര്‍ എന്ത് വിപത്തുകള്‍ വന്നാലും, പരാജയങ്ങള്‍ അടിക്കടി നേരിടേണ്ടി വന്നാലും, സ്വര്‍ഗ്ഗം നഷ്ടപ്പെടുത്തില്ലെന്ന് നിര്‍ബന്ധമുള്ളവര്‍ നെഞ്ചകത്തൊത്തിരി നന്മ സൂക്ഷിക്കുന്നവര്‍ ഒന്നിച്ച് ചേര്‍ന്നപ്പോള്‍ ഉരവം കൊണ്ടതാണ് ഈ സ്വതന്ത്ര പ്രസ്ഥാനം .പണാധിപത്യത്തിന് അടിമപ്പെട്ടും കോടികള്‍ പ്രതിദിനം വരുമാനമുള്ളവരും പരോക്ഷമായും ഭരിക്കുമ്പോള്‍ കൊട്ടാരങ്ങളില്‍ സുരക്ഷിതരായവര്‍ക്ക് പരാതികള്‍ ,ക്ഷേമം കൊണ്ടുവരല്‍ ലക്ഷ്യമല്ലെന്നും മറിച്ച് പാവപ്പെട്ടവര്‍ അവരുടെയെല്ലാം അധികാരത്തിലേക്കുള്ള ചവിട്ടുപടി മാത്രമാണെന്നും ബോധ്യപ്പെട്ടവര്‍ അണിയറ ശില്പികളായി രൂപം കൊടുത്തതാണ് ഈ പ്രസ്ഥാനം .തുനിഞ്ഞിറങ്ങുന്ന ഒരു ചെറിയ സന്നദ്ധ സംഘത്തിന് സത്യത്തേയും ,നീതിയേയും, കരുണയേയും അവഹേളിക്കാതെ തെറ്റ് തിരുത്തുവാന്‍ നമുക്ക് കഴിഞ്ഞാല്‍ ഈ നാടിന്, ഈ രാജ്യത്തിന് തന്നെ അതു വലിയ മുതല്‍ക്കൂട്ടാകും. അതിന്റെ പേരാണ് നാഷണല്‍ സെക്യുലര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (എൻ എസ് പി ഐ ) പകല്‍ക്കൊള്ളയും അധികാര ദുര്‍വിനിയോഗവും മാത്രം ചര്‍ച്ച ചെയ്യേണ്ട ഒരു ഗതികേടിലേക്ക് നമ്മുടെ നാട് എത്തിനില്‍ക്കുന്നു. അതിന് മാറ്റം വരണം മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്നത് ഭാരതീയ സംസ്‌ക്കാരമല്ല. ഇതിന്. വിരുദ്ധമായാണ് 1947-ല്‍ സംഭവിച്ചത് .അതിന് ഉത്തരവാദികള്‍ ഇന്ന് രാജ്യം ഭരിക്കുന്ന എന്‍.ഡി.എ ആണെന്ന് ആരും പറയില്ല. ഭാരതത്തില്‍ നടന്ന ഏറ്റവും വലിയ ദുരന്തം വിഭജനം ആണെന്നാണ് നാഷണല്‍ സെക്യുലര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ വിശ്വസിക്കുന്നത്. അതിന് കാരണം നേതാക്കളുടെ അധികാര മോഹമായിരുന്നു. അതിന് വേണ്ടി ജനങ്ങളെ തമ്മിലടിപ്പിച്ചു.രാജ്യം രണ്ടായി. അതിന് ഏതെങ്കിലും ഒരു കൂട്ടര്‍ നേതാക്കള്‍ മാത്രമാണ് കാരണമെന്ന് നാഷണല്‍ സെക്യുലര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ വിശ്വസിക്കുന്നില്ല. അതു കൊണ്ടാണ് വിഭജനത്തിന് കാരണക്കാരായ നേതാക്കളെ അവരുടെ നന്മകളെല്ലാം അംഗീകരിച്ചു കൊണ്ട് എതിര്‍ക്കേണ്ടി വരുന്നത്. ഇനിയും അധികാരത്തിന് വേണ്ടി അതു സംഭവിക്കരുത്. എന്ന ദൃഢനിശ്ചയത്തില്‍ നിന്നാണ് നാഷണല്‍ സെക്യുലര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന നയം രൂപപ്പെടുന്നത് അതു ഭാരതീയ സംസ്‌ക്കാരത്തിന്റെ സത്തയില്‍ നിന്നാണ് സ്വായത്തമാക്കിയത് അങ്ങനെയുണ്ടായ ആദര്‍ശത്തിന് മനുഷ്യ നെറ് നന്മ മാത്രമാണ് ലക്ഷ്യം.





Leave a Reply