May 31, 2026

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

0
Eic0wtq35572
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : ഡി.ജി.പി ഓഫീസിനു മുന്നിലെ സമരത്തിനിടെ ഉണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ടൗണില്‍ പ്രകടനവും പഴയ സ്റ്റാന്‍ഡ് പരിസരത്ത് റോഡ് ഉപരോധവും നടത്തി. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, എ.ഐ.സി.സി അംഗം പി.കെ.ജയലക്ഷ്മി, നേതാക്കളായ ഒ.വി.അപ്പച്ചന്‍, പി.പി.ആലി, എന്‍.കെ.വര്‍ഗീസ്, എ.എം.നിഷാന്ത്, നിസി അഹമ്മദ്, പോള്‍സണ്‍ കൂവയ്ക്കല്‍, ശോഭനകുമാരി, എ.എസ്.വിജയ, മാണി ഫ്രാന്‍സിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഉപരോധം അര മണിക്കൂര്‍ നീണ്ടു. പോലീസ് ഇടപെട്ടാണ് ഇവരെ നീക്കിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *