ശ്രീ പുറക്കാടി പൂമാല പരദേവത ക്ഷേത്രത്തിൽ കഥകളി അരങ്ങേറി
മീനങ്ങാടി : ശ്രീ പുറക്കാടി പൂമാല പരദേവത ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി കോട്ടക്കൽ പി എസ് വി നാട്യസംഘത്തിന്റെ കഥകളി അരങ്ങേറി.കുചേലവൃത്തം (‘ദാനവാരി മുകുന്ദനെ’ മുതൽ) ആണ് അരങ്ങിലവതരിപ്പിച്ചത്.
കുചേലൻ ശ്രീകൃഷ്ണനെ കാണാൻ ദ്വാരകയിലേക്ക് പോകുന്നതും അവിടെ നടക്കുന്ന സംഭവങ്ങളും പിന്നീട് കുചേലൻ വീട്ടിൽ തിരിചെത്തുന്നത് വരെയുള്ള ഭാഗമാണ് അവതരിപ്പിച്ചത്. ആയിരങ്ങളാണ് കഥകളി ആസ്വദിക്കാൻ ക്ഷേത്രത്തിലെത്തിയത്.
കഥകളി അരങ്ങിന് ഡോ. ഡി മധുസൂദനൻ തിരി തെളിയിച്ചു. ക്ഷേത്ര ഉത്സവാഘോഷ കമ്മിറ്റി പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് സെക്രട്ടറി, എം എസ് നാരായണൻ മാസ്റ്റർ, രക്ഷാധികാരി പി വി വേണുഗോപാൽ, കൃഷ്ണൻ മൊട്ടങ്കര , എ എൻ വിശ്വനാഥൻ, ലൗസൺ അമ്പലത്തിങ്കൽ ,രവീന്ദ്രൻ ടി.കെ, വി രവീന്ദ്രൻ മാസ്റ്റർ ദാമോദരൻ ഇ എം, വേണുവാര്യർ, പ്രസാദ് പുറക്കാടി, ജയ സുശീൽ, സൈരാ ഭാനു, സുജാത ഗോപാൽ, വിജയൻ പുറക്കാടി തുടങ്ങിയവർ സംബന്ധിച്ചു. വേഷം : കുചേലൻ- രാജുമോഹൻ.
ശ്രീകൃഷ്ണൻ -സിഎം ഉണ്ണികൃഷ്ണൻ.രുഗ്മിണി- ബാലനാരായണൻ. കുചേലപത്നി -ശ്രീയേഷ്.വൃദ്ധ- മനോജ്.പാട്ട് – വി നാരായണൻ, സന്തോഷ് കുമാർ,വിഷ്ണുനാരായണൻ.ചെണ്ട -വിജയരാഘവൻ, ഗോവിന്ദ് ഗോപകുമാർ.മദ്ദളം- രാധാകൃഷ്ണൻ, പ്രതീഷ്.ചുട്ടി- വിഷ്ണു എസ് നമ്പ്യാർ.അണിയറ സഹായികൾ -രാമകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, അനൂപ്.





Leave a Reply