കോണ്‍ഗ്രസ് സ്ഥാപകദിനാഘോഷം; മഹാറാലിയും പൊതുസമ്മേളനവും നാളെ കല്‍പ്പറ്റയില്‍
കല്‍പ്പറ്റ: ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിന്റെ 139-ാം സ്ഥാപകദിനം സമുചിതമായി ആഘോഷിക്കാന്‍ ഡി സി സി നേതൃയോഗം തീരുമാനിച്ചു. ഡിസംബര്‍ 28ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് കല്‍പ്പറ്റ നഗരസഭാ പരിസരത്ത് നിന്നും ആയിരക്കണക്കിന് പേര് പങ്കെടുക്കുന്ന റാലി നടക്കും. തുടര്‍ന്ന് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം കെ മുരളീധരന് എം പി ഉദ്ഘാടനം ചെയ്യും.
എം എല്‍ എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും, കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാനേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. രാജ്യത്ത് കോണ്‍ഗ്രസിന്റെ പ്രസക്തി വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വര്‍ഗീയ, ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തിനായി ‘ഇന്ത്യാ’ മുന്നണി രൂപീകരിച്ചുകൊണ്ട് പ്രതിപക്ഷകക്ഷികള്‍ മുന്നോട്ടുപോകുകയാണ്. മതേതരചേരിയെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസിന് കരുത്തുപകരണം. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരായ പോരാട്ടം കോണ്‍ഗ്രസ് തുടരും. ജനപക്ഷത്ത് നിന്നുകൊണ്ട് ഇനിയും ശക്തമായ സമരപോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് പറഞ്ഞു. കെ എല്‍ പൗലോസ്, പി പി ആലി, പി കെ ജയലക്ഷ്മി, സി പി വര്‍ഗീസ്, വി എ മജീദ്, കെ വി പോക്കര്‍ഹാജി, ഒ വി അപ്പച്ചന്, എം എ ജോസഫ്, എന്‍ എം വിജയന്, ഡി പി രാജശേഖരന്, ബിനു തോമസ്, നജീബ് കരണി, പി എം സുധാകരന്, എന്‍ ഇ ഉലഹന്നാന്, ശോഭനാകുമാരി, ജി വിജയമ്മ ടീച്ചര്‍, പോള്‍സണ്‍ കൂവക്കല്‍, ബി സുരേഷ്ബാബു, എ എം നിശാന്ത്, വര്‍ഗീസ് മുരിയന്‍കാവില്‍, ഉമ്മര്‍ കുണ്ടാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply