September 19, 2026

ജമാല്‍ സാഹിബ് അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു

0
Img 20231227 102535
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : കഴിഞ്ഞ ദിവസം അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും ജില്ലാ വൈ.പ്രസിഡന്റും വയനാട് മുസ്ലിം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറിയുമായിരുന്ന എം.എ മുഹമ്മദ് ജമാല്‍ സാഹിബിന്റെ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും നടത്തി. മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ പടയൻ മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് നിയോജക മണ്ഡലം വൈ.പ്രസിഡന്റ് കബീര്‍ മാനന്തവാടി അധ്യക്ഷത വഹിച്ചു.യോഗത്തില്‍ മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ. റഷീദ് പടയന്‍, ഷബീര്‍ സൂഫി, യാസിര്‍ ചിറക്കര, സ്റ്റൈല്‍ നൗഫല്‍, റസാഖ് മാസ്റ്റര്‍, സി.എച്ച് കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം ചിറക്കര, അബ്ദുല്ല തമ്മട്ടാന്‍, അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *