മീന്‍ പിടിക്കുന്നതിനിടയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം ; പോലീസ് സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഐ
മാനന്തവാടി: കുഴിനിലം ചെക്ക്ഡാമില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ അടുവാന്‍കുന്ന് കോളനിയിലെ വിദ്യാർഥിയായ അഭിജിത്ത് (14) പുഴയില്‍ ഷോക്കേറ്റ് മരിച്ചതിലെ ദുരൂഹത സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സമഗ്രന്വേഷണം നടത്തണമെന്ന് സിപിഐ മാനന്തവാടി ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. ചെക്ക്ഡാമില്‍ വെച്ച് എങ്ങനെയാണ് വൈദ്യുതാഘാതമേല്‍ക്കാന്‍ ഇടയായതെന്ന കാര്യത്തില്‍ ദുരൂഹതയുണ്ട്. ഇതില്‍ മറ്റ് ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു. ഈ ഭാഗത്ത് വൈദ്യുതി ലൈനില്‍ നിന്നും അനധികൃതമായി നേരിട്ട് വൈദ്യുതിയെടുത്ത് മീന്‍ പിടിക്കുന്നതായി ആരോപണമുണ്ട്. യോഗത്തില്‍ കെ പി വിജയന്‍ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി നിഖില്‍ പത്മനാഭന്‍, സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി ശോഭരാജന്‍, ജോതിഷ് വി, കെ സജീവന്‍, മുഹമ്മദ് വാവ, എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply