May 4, 2024

പിആർസി വയനാട് എക്സ് സി സൈക്കിൾ റേസ് സമാപിച്ചു

0
Img 20231229 100324

 

പിണങ്ങോട്: പിആർസി വയനാട് ക്രോസ് കൺട്രി ബൈസിക്കിൾ റേസ് ഫസ്റ്റ് എഡിഷൻ സമാപിച്ചു. പിണങ്ങോട് മൂരിക്കാപ്പ് വെച്ച് നടന്ന മത്സരം എസ് ബി വെഞ്ചേഴ്സ് ചെയർമാൻ ഷമീം ബക്കർ ഫ്ലാഗ് ഓഫ് ചെയ്തു.

മൂരിക്കാപ്പ് ഗ്രൂപ്പ് ഓഫ് റിസോർട്ട്, എസ് ബി വെഞ്ചേഴ്സ്, മൈക്രോ ലൂപ്, പിആർസി വയനാട് എന്നിവർ ചേർന്നാണ് റേസ് സംഘടിപ്പിച്ചത്. ഓഫ് റോഡ് സൈക്ലിങ്നായി പ്രത്യേകം ഒരുക്കിയ ട്രാക്കിലാണ് മത്സരം നടന്നത്. ചലഞ്ചിൽ സംസ്ഥാന ദേശീയ താരങ്ങൾ ഉൾപ്പെടെ 20 ലധികം പേർ പങ്കെടുത്തു. ക്രോസ് കൺട്രി വിഭാഗത്തിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ധനഞ്ജയ് (മൈസൂരു), അമൽജിത്ത് (വയനാട്), റോഷൻ (മലപ്പുറം) എന്നിവർ കരസ്ഥമാക്കി. ഡൌൺ ഹിൽ വിഭാഗത്തിൽ ധനഞ്ജയ്, ഗൗതം, റോഷൻ എന്നിവരും വിജയികളായി . ഗേൾസ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചവർക്കുള്ള സമ്മാനം അക്ഷര, നീതു, റിയ മിസ്രിൻ എന്നിവർ സ്വന്തമാക്കി. മൊത്തം 30,000 രൂപ മൂല്യമുള്ള ക്യാഷ് അവാർഡും മറ്റു സമ്മാനങ്ങളും ആണ് വിജയികൾക്ക് വിതരണം ചെയ്തത്.

സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലീം കടവൻ, വയനാട് ബൈക്കേഴ്സ് ക്ലബ് സെക്രട്ടറി ഷൈജൽ, നൗഷാദ്, സതീഷ് മാധവൻ, പി ആർ സി വയനാട് പ്രസിഡണ്ട് ഷെംലിൻ ഷറഫ്, ജുനൈദ് വി, ജസീൽ മങ്കട എന്നിവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *