August 24, 2026

പൂപ്പൊലി കാണാൻ സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം

0
20231230 102528
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : പൂപ്പൊലി – 2024 കാണുവാൻ സർവ്വീസുകൾ ക്രമീകരിച്ച് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ വയനാട് . കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കുന്ന യാത്രക്കാർക്ക് ജനുവരി 1 മുതൽ 15 വരെ നടക്കുന്ന പൂപ്പൊലിയുടെ പ്രവേശന ടിക്കറ്റും ലഭ്യമാകുന്നതാണ്. പൂപ്പൊലി ടിക്കറ്റ് കൗണ്ടറിൽ ക്യൂ നിൽക്കാതെ പ്രദർശനം കാണാൻ യാത്രക്കാർക്ക് സാധിക്കുന്നതാണ്. പൂപ്പൊലി 2023 ന് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം നടത്തിയ സർവ്വീസുകൾ പ്രയോജനപ്പെടുത്തി അൻപതിനായിരത്തിൽ അധികം പേർ പ്രദർശനം കണ്ടിരുന്നു. കൂടാതെ ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ നിന്നും സ്പെഷ്യൽ സർവീസുകൾ നടത്തിയിരുന്നു. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി എന്നീ ഡിപ്പോകൾ കേന്ദ്രീകരിച്ച് പൂപ്പൊലി – 2024 സ്പെഷ്യൽ സർവീസുകൾ ഉണ്ടായിരിക്കും.

വിശദ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പരിൽ ബന്ധപ്പെട്ടോ വാട്സാപ്പ് സന്ദേശമയക്കുകയോ ചെയ്യാവുന്നതാണ് :9895937213,

7012131461,9447518598,

ലാൻഡ് ലൈൻ

04936220217

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *