August 25, 2026

പൂഴിത്തോട് -പടിഞ്ഞാറത്തറ ഭാവി പ്രവർത്തനങ്ങൾ ആലോചിക്കാൻ ജനകീയ കർമ്മ സമിതി യോഗം ചേർന്നു

0
Img 20231230 102926
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ : പൂഴിത്തോട് പടിഞ്ഞാറത്തറ ജനകീയ കർമ്മ സമിതിയുടെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവി പ്രവർത്തനങ്ങൾ ആലോചിക്കുന്നതിനുമായി ചേർന്ന യോഗം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ബാലൻ ഉദ്ഘാടനം ചെയ്തു. ജനുവരി 1 ന് ചേരുന്ന ബോർഡ് യോഗം ഈ വിഷയം ചർച്ച ചെയ്യുകയും 20 നകം എം എൽ എ മാരുടേയും ഗ്രാമ പഞ്ചായത്തുകളുടേയും യോഗം വിളിച്ച് വകുപ്പുമന്ത്രിമാരേ നേരിൽ കാണുന്നതിനുള്ള ഇടപ്പെടൽ ഉണ്ടാക്കുമെന്ന് അദ്ദേഹം യോഗത്തിൽ ഉറപ്പു നൽകി. കർമ്മ സമിതി ചെയർ പേഴ്സൺ ശകുന്തള ഷണ്മുഖൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡണ്ട് പി.കെ അസ്മ, കോട്ടത്തറ പഞ്ചായത്ത് പ്രസിഡണ്ട് റെനിഷ് , ഹാരിസ് കണ്ടിയൻ, പി കെ വർഗ്ഗീസ്, മാത്യു പേഴത്തിങ്കൽ, മുഹമ്മദ്, എം.പി.സുകുമാരൻ , കാഞ്ഞായി മമ്മൂട്ടി, ഗഫൂർ വെണ്ണിയോട് , നാസർ തോടൻ , കെ.എസ് മുഹമ്മദ് സഖാഫി, കെ.ടി.കുഞ്ഞബ്ദുള്ള, എ അബ്ദുൾ റഹ്മാൻ , സി. ഗ്രേസി ഡി എസ് സി , നാസർ എന്നിവർ പ്രസംഗിച്ചു. കർമ്മ സമിതിക്ക് എല്ലാവരേയും ചേർത്തുപിടിച്ച് ഈ സ്വപ്നത്തിനായി പോരാടാൻ കഴിയുന്നുണ്ടെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഉത്തരവാദിത്തപ്പെട്ടവർ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ വനയാത്ര, പഞ്ചായത്ത് തല ഹർത്താൽ , വഴി തടയൽ, കൺവെൻഷനുകൾ , സായാഹ്‌ന ധർണ്ണകൾ, എന്നിവ നടത്താനും യോഗം തീരുമാനിച്ചു കമൽ ജോസഫ് സ്വാഗതവും പി.ജെ ഉലഹന്നാൻ നന്ദിയും പറഞ്ഞു. സാജൻ തുണ്ടിയിൽ, ബെന്നി മാണിക്കത്ത് , സി.കെ ആലിക്കുട്ടി, അഷ്റഫ് കുറ്റിയിൽ, അബ്ദുൾ അസീസ് യു സി ഹുസൈൻ, ജെയിംസ് മാണിക്കത്ത് , ഹംസ കുളങ്ങരത്ത്, ഷമീർ കടവണ്ടി, നാസർ വാരാമ്പറ്റ , നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *