August 1, 2026

എസി വര്‍ക്കി മെമ്മോറിയല്‍ കര്‍ഷക ഭവന്‍ പ്രവര്‍ത്തി ഉദ്ഘാടനം നിർവഹിച്ചു

0
20231231 204448
By ന്യൂസ് വയനാട് ബ്യൂറോ

നടവയല്‍:എസി വര്‍ക്കി മെമ്മോറിയല്‍ കര്‍ഷക ഭവന്‍ പ്രവര്‍ത്തി ഉദ്ഘാടനം പത്മശ്രീ അവാര്‍ഡ് ജേതാവ് ചെറുവയല്‍ രാമന്‍ നിര്‍വഹിച്ചു. തദവസരത്തില്‍വളര്‍ന്നുവരുന്ന തലമുറയെ എസി വര്‍ക്കിയുടെ കാര്‍ഷിക മേഖലയിലെധീ രോജ്വലമായ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍വയനാട് ജില്ലാ ചെയര്‍മാന്‍ പി എം ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഐ എഫ് എയുടെ സംസ്ഥാന ചെയര്‍മാന്‍ അഡ്വക്കറ്റ് ബിനോയ് തോമസിന് എഫ് ആര്‍ എഫ് സംസ്ഥാന ചെയര്‍മാന്‍ ബേബി സക്കറിയസും ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ തോമസും ചേര്‍ന്ന് പതാക കൈമാറി. തുറന്ന് ലയന സമ്മേളനം എഫ് ആര്‍ എഫ് സംസ്ഥാന ചെയര്‍മാന്‍ ബേബി സക്കറിയ ഉദ്ഘാടനം ചെയ്തു. എഫ് ആര്‍ എഫ് സംസ്ഥാന സെക്രട്ടറി മാര്‍ട്ടിന്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി എസി വര്‍ക്കിയുടെ ജീവചരിത്രം സ്‌കൂളില്‍ പഠന വിഷയമാക്കണമെന്ന് മാര്‍ട്ടിന്‍ തോമസ് ആവശ്യപ്പെട്ടു, എല്ലാ സ്വതന്ത്ര കര്‍ഷക പ്രസ്ഥാനങ്ങളും മാതൃ സംഘടനയായ എഫ് ആര്‍ എഫിലേക്ക് മടങ്ങി വരണമെന്ന് അഡ്വക്കേറ്റ് ബിനോയ് തോമസ് ആവശ്യപ്പെട്ടു. യോഗത്തില്‍ സ്വാഗതം എ സി തോമസ് അര്‍പ്പിച്ചു. യോഗത്തില്‍ സംസ്ഥാന കണ്‍വീനര്‍ ചാക്കോ, സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ ജോസഫ് കടമ്പമാറ്റം, അലക്‌സാണ്ടര്‍ പ്ലാന്‍ പറമ്പില്‍ കോഴിക്കോട് ജില്ല ചെയര്‍മാന്‍, മോളി ജോര്‍ജ് വനിതാ വിംഗ് എഫ് ആര്‍ എഫ് സംസ്ഥാന ചെയര്‍പേഴ്‌സണ്‍, സംസ്ഥാന കമ്മിറ്റി മെമ്പര്‍മാരായ ,എസി ആന്റണി, എ യെന്‍ മുകുന്ദന്‍, ഈ വി ജോയ്, യൂത്ത് വിംഗ് സംസ്ഥാന ചെയര്‍മാന്‍ അജയ്യ് വര്‍ക്കി, യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി സച്ചിന്‍ സുനില്‍, പ്രമുഖ മാധ്യമപ്രവര്‍ത്തകനായ രാംദാസ്, ജില്ലാ കമ്മിറ്റി മെമ്പര്‍മാരായാ ഒ ആര്‍ വിജയന്‍, ജോണ്‍സണ്‍ ചാലക്കുടി, കേറ്റി ജോണി, ജോമോന്‍ ഇടിയാലി, ജോയ് ചുണ്ടക്കര, തോമസ് പുല്‍പ്പള്ളി, വിദ്യാധരന്‍ വൈദ്യര്‍ ഇവര്‍ ആശംസകള്‍സംസാരിച്ചു, ഫാര്‍മേഴ്‌സ് റിലീഫ് ഫോറംസംസ്ഥാന ട്രഷറര്‍ ടി ഇബ്രാഹിം നന്ദി അര്‍പ്പിച്ച് സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *