May 8, 2024

പുതുവത്സരാഘോഷം: കനത്ത ജാഗ്രതയില്‍ വയനാട് പോലീസ്

0
20231231 204023

കൽപ്പറ്റ:പുതുവത്സരാഘോഷത്തിന്റെ മറവില്‍ അക്രമം, പിടിച്ചുപറി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമം, ലഹരി ഉപയോഗം എന്നിവ തടയാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കി.പുതുവത്സരാഘോഷങ്ങൾ കരുതലോടെ ആഘോഷിക്കാൻ പോലീസ് സജ്ജമാണെന്ന് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ്.  ജില്ലയിലൊട്ടാകെ പോലീസുദ്യോഗസ്ഥരെ ഡ്യൂട്ടികള്‍ക്കായി വിന്യസിച്ചു. അനധികൃത മദ്യവില്‍പ്പന, മയക്കുമരുന്ന് ഉപയോഗം, പൊതുസ്ഥലത്തെ മദ്യപാനം എന്നിവക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. അനുമതി വാങ്ങാതെയും, ശബ്ദപരിധി ലംഘിച്ചുമുള്ള ഉച്ചഭാഷിണി ഉപയോഗത്തിനെതിരെയും നടപടി സ്വീകരിക്കും. അനുവദനീയമല്ലാത്ത പടക്കങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കുവാന്‍ പാടില്ല. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധികളിലും പ്രത്യേക പരിശോധനകള്‍ നടത്തും. ന്യൂ ഇയര്‍ പാര്‍ട്ടികളില്‍ മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും കണ്ടെത്താന്‍ ഷാഡോ പോലീസിനെ വിന്യസിക്കും. ബാറുകളിലും മറ്റ് മദ്യവില്‍പ്പനശാലകളിലും സമയപരിധിക്കുശേഷമുള്ള മദ്യവില്‍പന അനുവദിക്കില്ല. റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി വാഹന പരിശോധന ഊര്‍ജ്ജിതമാക്കും. പള്ളികളിലും ആരാധനാലയങ്ങളിലും രാത്രി പ്രാര്‍ത്ഥന ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ സംരക്ഷണം ഉറപ്പുവരുത്തും.

മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള അനധികൃത ലഹരിവില്‍പ്പനയും ഉപയോഗവും ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ അറിയിക്കേണ്ട നമ്പര്‍: 9497927797, ഇ-മെയില്‍: pgcelladgplo.pol@kerala.gov.in അടിയന്തിര സഹായത്തിന്: 112.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *