പൂപ്പൊലിയില്‍ ഡിജിറ്റല്‍ ബാങ്കിംഗ് കൗണ്ടറുമായി കേരള ബാങ്ക്
അമ്പലവയല്‍: കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നടന്നുവരുന്ന അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലിയില്‍ കേരള സംസ്ഥാനസഹകരണ ബാങ്കിന്റെ സ്റ്റാള്‍ തുറന്നു. ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ സംബന്ധിച്ച അറിവ് സാധാരണക്കാരിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച സ്റ്റാള്‍ കേരള ബാങ്ക് ഡയറക്ടര്‍ പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. കേരള ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് സേവനങ്ങളായ കെ ബി പ്രൈം, കെബി പ്രൈം പ്ലസ് എന്നിവ സംബന്ധിച്ചും കാര്‍ഷിക വായ്പകള്‍, എം.എസ്.എം.ഇ വായ്പകള്‍, പ്രവാസി വായ്പകള്‍ തുടങ്ങി കേരള ബാങ്ക് നല്‍കിവരുന്ന വിവിധ ഇനം വായ്പകളെക്കുറിച്ചും ഇടപാടുകാര്‍ക്ക് അടുത്തറിയാന്‍ സ്റ്റാള്‍ പ്രയോജനപ്പെടും. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള സൗകര്യവും സ്റ്റാളിലൊരുക്കും. ബാങ്കിന്റെ മൊബൈല്‍ എ.ടി.എം വാഹനവും പൂപ്പൊലി നഗരിയില്‍ സേവന സജ്ജമാക്കിയിട്ടുണ്ട്. കേരള ബാങ്ക് വയനാട് സി.പി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍ നവനീത്കുമാര്‍, ശാഖാ മാനേജര്‍ സിന്ധു എന്നിവര്‍ പങ്കെടുത്തു.





Leave a Reply