May 9, 2026

ടീം ജ്യോതിർഗമയയുടെ പ്രവർത്തനം മാതൃകാപരം: ഡിഎംഒ 

0
Img 20240106 163205
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: വർഷകങ്ങളായി രക്തദാന രംഗത്ത് പ്രവർത്തിക്കുന്ന ടീം ജ്യോതിർഗമയയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് ഡിഎംഒ ഡോ. പി. ദിനീഷ് പറഞ്ഞു. പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ ശ്ലെെഹിക സന്ദർശനത്തിന് മുന്നോടിയായി ടീം ജ്യോതിർഗമയ രക്തദാന മാസാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംമ്പർ 31 ന് തുടങ്ങിയ മാസാചരണം ജനുവരി 31ന് സമാപിക്കും. ഫെബ്രുവരി ഒന്നിനാണ് പാത്രിയർക്കീസ് ബാവ മലബാറിൽ എത്തുന്നത്. മാനന്തവാടി മെഡിക്കൽ കോളജിൽ നടന്ന ചടങ്ങിൽ ഡിപിഎം ഡോ. സമീഹ സയ്തലവി മുഖ്യ പ്രഭാഷണം നടത്തി. ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് പദ്ധതി വിശദീകരിച്ചു. രക്തദാന രംഗത്ത് നിസ്വാർത്ഥ സേവനം നടത്തുന്ന സി-ഡിറ്റ് പഠന കേന്ദ്രം മാനേജിങ് ഡയറക്ടർ എ.വി. അനീഷ്, ടീം കനിവ് മാനന്തവാടി, ബ്ലഡ് ബാങ്ക് ജീവനക്കാർ എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. യാക്കോബായ സഭ മേഖലാ ചെയർമാൻ ഫാ. ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി.പി. രാജേഷ്, പീഡിയാട്രി വിഭാഗം തലവൻ ഡോ. പി. ചന്ദ്രശേഖരൻ, മാനന്തവാടി സെൻ്റ് ജോർജ് പളളി സഹ വികാരി ഫാ. വർഗീസ് താഴത്തെകുടി, ട്രസ്റ്റി രാജു അരികുപുറത്ത്, നഗരസഭാ കൗൺസിലർ സിനി ബാബു, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ബേബി മേച്ചേരി പുത്തൻപുരയിൽ, കുര്യാക്കോസ് കട്ടേക്കുഴി, സൺഡേ സ്കൂൾ ഇൻസ്പെക്ടർ എബിൻ പി. ഏലിയാസ്, യൂത്ത് അസോസിയേഷൻ മേഖലാ സെക്രട്ടറി അമൽ കുര്യൻ, വിപിൻ കുറ്റിത്തോട്ടം, ഷാജി മൂത്താശ്ശേരി, വർഗീസ് വലിയപറമ്പിൽ, ബ്ലഡ് സെൻ്റർ മെഡിക്കൽ ഓഫിസർ ഡോ. ബിനി ജ മെറിൻ, ഡോ.എം.കെ. അനുപ്രിയ, നഴ്സിങ് സൂപ്രണ്ട് ബിനി രാജു, സന്നദ്ധ രക്തദാന പ്രവർത്തകരായ ഷെപ്പേർഡ് മഠത്തിപ്പറമ്പിൽ, ജെറീഷ് മൂടമ്പത്ത്, നൗഷാദ് കൊണിയൻമുക്ക്, എ.കെ. റൈഷാദ്, ജിൻ്റോ കുറ്റിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. വൈദീകർ, യൂത്ത് അസോസിയേഷൻ പ്രവർത്തകർ, സൺഡേ സ്കൂൾ അധ്യാപകർ, വനിതാ സമാജം പ്രവർത്തകർ തുടങ്ങിയവർ രക്തദാനമാസാചരണത്തിൻ്റെ ഭാഗമായി വരും ദിവസങ്ങളിൽ മേപ്പാടി, കൽപറ്റ, ബത്തേരി, മാനന്തവാടി രക്ത ബാങ്കുകളിലായി രക്തം ദാനം ചെയ്യും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *