May 9, 2026

കേരളത്തിലെ സര്‍വീസ് പെന്‍ഷന്‍കാരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ ഉടന്‍ വിട്ടു നല്‍കണം.: ടി സിദ്ദിഖ് എംഎല്‍എ.

0
Img 20240106 163907
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:- കഴിഞ്ഞ ഏഴു വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ഗവണ്‍മെന്റ് സര്‍വീസ് പെന്‍ഷന്‍കാരുടെയും സംസ്ഥാന ജീവനക്കാരുടെയും ആനുകൂല്യങ്ങള്‍ നല്‍കേണ്ടത് അകാരണമായി നീട്ടിക്കൊണ്ട് പോയി സംസ്ഥാനത്ത് സാമ്പത്തിക അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു ടി സിദ്ദിഖ് എംഎല്‍എ. കേരളത്തില്‍ എമ്പാടും സഞ്ചരിക്കുന്ന അദ്ദേഹത്തിന് ജീവനക്കാരുടെയും പെന്‍ഷന്‍ക്കാരുടെയും അരക്ഷിതാവസ്ഥ നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ സാധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെന്‍ഷന്‍ പരിഷ്‌ക ആനുകൂല്യങ്ങള്‍ ലഭിക്കാതെ 80000 ത്തോളം പെന്‍ഷന്‍ കാര്‍ മരിച്ചു പോയത് വേദനാജനകമാണെന്നും അത് സര്‍ക്കാര്‍ കണ്ടില്ല എന്ന് നടിക്കുകയാണെന്നും പറഞ്ഞുഅദ്ദേഹം പറഞ്ഞു. പെന്‍ഷന്‍ അസോസിയേഷന്‍ വയനാട് ജില്ലാ പ്രസിഡണ്ട് വേണുഗോപാല്‍ എം കീഴിശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. ഐഎന്‍ ടി യു സി ജില്ലാ പ്രസിഡണ്ട് പി പി ആലി, സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി വേലായുധന്‍, സംസ്ഥാന ട്രഷറര്‍ രാജന്‍ കുരുക്കള്‍,ജില്ലാ സെക്രട്ടറി ഇ ടി സെബാസ്റ്റ്യന്‍, വനിതാ ഫോറം സംസ്ഥാന അധ്യക്ഷ നസീം ബീവി, സംസ്ഥാന സെക്രട്ടറി ടി വനജ,വിപിനചന്ദ്രന്‍ മാസ്റ്റര്‍, ജി വിജയമ്മ, ടി ജെ സക്കറിയ, ആലീസ് കെ എം തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *