July 10, 2026

എ.എ.ഡബ്ല്യു.കെ നടത്തിയ നറുക്കെടുപ്പ് വിജയിക്കുള്ള സമ്മാനം നാളെ കൈമാറും 

0
20240107 181832
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള (എ എ ഡബ്ല്യു കെ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പ് വിജയിക്കുള്ള ബുള്ളറ്റ് നാളെ (8) കൈമാറുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേണിച്ചിറ സ്വദേശി അഖിലിനാണ് നറുക്കെടുപ്പിലൂടെ ബുള്ളറ്റ് ലഭിക്കുന്നത്. രാവിലെ പത്ത് മണിക്ക് വാര്യാടുള്ള എ എ ഡബ്ല്യു കെ ഓഫീസിൽ വെച്ച് ഐ സി ബാലകൃഷ്ണൻ എം എൽ എ സമ്മാനദാനവും ഉദ്ഘാടനവും നിർവഹിക്കും. സംസ്ഥാന ജോ.സെക്രട്ടറി പി ഡി സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പ്രസാദ് കുമാർ, സെക്രട്ടറി കെ എൻ പ്രശാന്തൻ, ജോ.സെക്രട്ടറി വാസു, വൈസ് പ്രസിഡന്റ് ബിജു മനയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *