June 20, 2026

കുടുംബ വ്യവസ്ഥയെ തകർക്കുന്ന നാസ്തികത മാനവികതയ്ക്ക് അപകടകരം; അഡ്വ.ടി സിദ്ധീഖ് എം.എൽ.എ

0
20240107 182209
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മനുഷ്യാരംഭം മുതൽ തന്നെ കുടുംബ വ്യവസ്ഥയിൽ ജീവിക്കുന്ന സാമൂഹ്യ ജീവിയാണ് മനുഷ്യൻ. എന്നാൽ ഉദാര ലൈംഗികതയ്ക്കു വേണ്ടി കുടുംബ വ്യവസ്ഥയെ തകർക്കുകയാണ് നാസ്തികതയുടെ വാക്താക്കൾ . യുക്തിരഹിതമായ കാര്യങ്ങളെ പ്രതിരോധിക്കലായിരുന്നു മുൻകാല നാസ്തികരുടെ പ്രവർത്തന മേഖലയെങ്കിൽ ഇപ്പോൾ നാസ്തികത കുടുംബവ്യവസ്ഥയെപ്പോലും നശിപ്പിച്ചു കൊണ്ട് മാനവികതയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത് അപകടകരമാണന്ന് അഡ്വ.ടി.സിദ്ധീഖ് എം.എൽ .എ അഭിപ്രായപ്പെട്ടു.

കരിപ്പൂരിൽ വെച്ച് നടക്കുന്ന മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ വിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.എൻ.എം മർകസുദ്ദഅ് വ വയനാട്ജില്ലാ പ്രസിഡന്റ് എസ് അബ്ദുസ്സലീം മാസ്റ്റർ അധ്യക്ഷനായിരുന്നു. കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഡോ. ജമാലുദ്ദീൻ ഫാറൂഖി, കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ സൈതലവി എഞ്ചിനീയർ , ഇർഷാദ് സ്വലാഹി, ഡോ. അഷ്റഫ് കൽപറ്റ , അബ്ദുൾ ഹക്കീം അമ്പലവയൽ , അബ്ദുൾ ജലീൽ മദനി, കെ അബ്ദുസ്സലാം മുട്ടിൽ, ബശീർ സ്വലാഹി, ഹാസിൽ കുട്ടമംഗലം എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *