May 31, 2026

മകൻ്റെ സ്മരണക്കായി പിതാവ് ആംബുലൻസ് നൽകി

0
Img 20240107 204447
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : മകൻ്റെ സ്മരണക്കായി പിതാവ് ആംബുലൻസ് നൽകി. അഞ്ചുകുന്നിലെ പടയൻ അബ്ദുള്ളഹാജിയാണ് മകൻ പരേതനായ പടയൻ അഹമ്മദിൻ്റെ സ്മരണക്കായി മാനന്തവാടി ഡബ്ല്യു.എം.ഒ. ബാഫക്കി ഹോമിന് പുതിയ ആംബുലൻസ് നൽകിയത്.

കെല്ലൂർ ഡബ്ല്യു.എം.ഒ.ഹാഡി റ്റാറ്റിൽ  നടന്ന ചടങ്ങിൽ വെച്ച് ആംബുലൻസിൻ്റെ താക്കോൽ പടയൻ അബ്ദുള്ളയും അഹമ്മദിൻ്റെ മകൻ സുഹൈൽ അഹമ്മദും ചേർന്ന് ഡബ്ല്യു .എം.ഒ.ജനറൽ സിക്രട്ടറി പി.പി.അബ്ദുൽ ഖാദറിന് കൈമാറി. ചക്കര അബ്ദുള്ള ഹാജി  അദ്ധ്യക്ഷത വഹിച്ചു. ഡബ്ല്യ.എം.ഒ.ജോയൻ്റ് സെക്രട്ടറി മായൻമണിമ, എക്സിക്യൂട്ടീവ് കമ്മറി അംഗങ്ങളായ അണിയാരത്ത് മമ്മൂട്ടി ഹാജി, പിലാക്കണ്ടി ഇബ്രാഹിം ഹാജി, ചെമ്പൻ ഉസ്മാൻ ഹാജി, വി.അസ്സൈനാർ, ഖാലിദ് പള്ളിക്കൽ, ബാഫഖി ഹോം പ്രവർത്തകരായ കെ.എം.അബ്ദുള്ള, ഉസ്മാൻ കോക്കടവ്, കെ.മമ്മു എന്നിവർ സംബന്ധിച്ചു.മുഹമ്മദ് ഗസ്സാലി സ്വാഗതവും മുഹമ്മദ് അമാൻ നന്ദിയും പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *