May 9, 2026

യു.ഡി.എഫ്. കുറ്റവിചാരണസദസ്സ് സംഘടിപ്പിച്ചു 

0
Img 20240108 Wa0006
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി :ഇടതുമുന്നണി ഗവൺമെൻ്റിന്നെതിരെ ഐക്യജനാധിപത്യ മുന്നണി നടത്തുന്ന കുറ്റവിചാരണ യുടെ അന്തിമ വിധി വരുന്ന പാർലിമെൻ്റ് തെരഞ്ഞെടുപ്പിൽ ജനങ്ങൾ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന യു.ഡി.എഫ്.സംസ്ഥാന ചെയർമാൻ എം.എം.ഹസ്സൻ മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്.കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കുറ്റവിചാരണസദസ്സ് ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വൻ ധൂർത്ത് നടത്തി കൊണ്ടുള്ള നവകേരളയാത്രയോടെ കേരള സർക്കാർ ജനങ്ങളിൽ നിന്നും അകന്നുകഴഞ്ഞു.യാത്ര സമാപിച്ചിട്ടും എന്തിന് വേണ്ടിയാണ് യാത്ര നടത്തിയതെന്ന് മുഖ്യമന്ത്രിക്കോ.മന്ത്രി മാർക്കോ, എൽ.ഡി.എഫ് നേതാക്കൾക്കോ ഇത് വരെ വിശദീകരിക്കാൾ കഴിഞ്ഞിട്ടില്ല. പരാതികൾ സ്വീകരിക്കുകയല്ലാതെ തീർപ്പുകൽപ്പിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാതെ കേരള സർക്കാർ ജനങ്ങളെ ദുരിതത്തിലാക്കുകയാണ് ചെയ്തത്.ലക്ഷക്കണക്കിന് ഫയലുകൾ സെക്രട്ടറിയേറ്റിലും കലക്ട്രേറ്റു കളിലും മറ്റ് സർക്കാർ ഓഫീസുകളിലും കെട്ടിക്കിടക്കുമ്പോഴാണ് ജനങ്ങളെ വിഡ്ഡികളാക്കാൻ വേണ്ടിയാണ് വീണ്ടും പരാതികൾ സ്വീകരിച്ച് പഴയ കെട്ടിക്കിടക്കുന്ന പരാതികൾക്കൊപ്പം കെട്ടി വെച്ചിരിക്കുന്നതെന്നും ഹസ്സൻ പറഞ്ഞു. മരുന്നും പഞ്ഞിയും ഇല്ലാത്ത ആസ്പത്രിയും നിത്യോപയോഗ സാധനങ്ങളില്ലാത്ത മാവേലി സ്റ്റോറുകളുമാണ് കേരളഭരണത്തിൻ്റെ നേട്ടം. നെല്ലു കൾ ശേഖരിച്ചതിൻ്റെ പണം നൽകാതെയും, കാർഷിക വായ്പപ നൽകാതെയും കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാർ ജനങ്ങൾക്ക് ഒരു ബാദ്ധ്യതയായി മാറിയിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

പൊതുമേഖല സ്ഥാപനങ്ങൾ തകർക്കപ്പെടുകയും സഹകരണ മേഖലയിൽഅഴിമതിയുമാണ്ഇപ്പോൾ നടക്കുന്നത്.ചെയർമാൻ അഡ്വ: എൻ.കെ.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു കൺവീനർ പടയൻ മുഹമ്മദ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് നേതാവ് അഷ്ക്കർഫാറൂഖി,ഐ.സി.ബാലക്യഷ് ണൻ.എൽ.എ.എ. മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, എൻ.ഡി.അപ്പച്ചൻ.കെ.എൽ.പൗലോസ്, കെ.ഹാരിസ്,സി. കുഞ്ഞബ്ദുള്ള,ചാപ്പേരി മൊയ്തു ഹാജി, ജിൽസൺ തൂപ്പും കര, എ.എം.നിഷാന്ത്, വി.അബ്ദുള്ള ഹാജി, ഉസ്മാൻ പള്ളിയാൽ,എം.സി.സെബാസ്റ്റ്യൻ, അഡ്വ.എ.എൻ.ജവഹർ ,ജോസഫ് കളപ്പുരക്കൽ, സി.ജെ.വർക്കി വിനോദ് കുമാർ, വി.അസ്സൈനാർ ഹാജി, കടവത്ത് മുഹമ്മദ്, പി.വി.എസ് മൂസ്സ, ഹാരിസ് കാട്ടിക്കുളം, സുനിൽ ആലിങ്കൽ, സി.സി.അന്ത്രു ഹാജി കെ.കെ.സി.മൈമൂന എന്നിവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *