June 19, 2026

പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽ റോഡ്: സംയുക്ത പരിശോധന 23ന്

0
Ei7vcii94632
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ : പുഴിത്തോട്-പടിഞ്ഞ റത്തറ ബദൽ റോഡിന്റെ കോഴിക്കോട് ജില്ലയുടെ ഭാഗമായ 11.885 കിലോമീറ്റർ സംയുക്ത പരിശോധന വനം-റവന്യൂ-പൊതുമരാമത്ത് വകുപ്പുകളുടെ നേതൃത്വത്തിൽ ഈ മാസം 23ന് നടത്താൻ തീരുമാനിച്ചു. പെരുവണ്ണാമുഴിയിൽ നടന്ന യോഗത്തിൽ ടി.പി. രാ മകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

 

കഴിഞ്ഞ വർഷം സെപ്റ്റംബ ർ 25ന് പുഴിത്തോട് പടിഞ്ഞാറത്തറ റോഡ് ചെമ്പനോട കർമസ മിതി ജില്ല കലക്ടർക്ക് നിവേദനം നൽകിയതായി കർമസമിതി കൺവീനർ മാത്യു പോയന്തിക്കൽ പറഞ്ഞു.

30 വർഷം മുമ്പ് തുടങ്ങിയ റോഡ് പ്രവൃത്തി കേന്ദ്ര വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതു കൊണ്ട് മുടങ്ങിക്കിടക്കുകയായിരുന്നു.

റോഡ് നിർമ്മിക്കുമ്പോൾ വനഭൂമിക്ക് പകരം ഭൂമി നഷ്ടപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങൾ തയ്യാറായിട്ടുണ്ട്. സംയുക്ത പരിശോധനയിലൂടെ തടസ്സം നീങ്ങിക്കിട്ടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ചുരമില്ലാത്തതും വയനാട്ടിലേക്ക് എളുപ്പത്തിൽ എത്താൻ പറ്റുകയും ചെയ്യുന്ന റോഡാണിത്.

 

സംയുക്ത പരിശോധന നടത്താനുള്ള തീരുമാനത്തെ വെൽ ഫെയർ പാർട്ടി പേരാമ്പ്ര മണ്ഡലം കമ്മിറ്റി സ്വാഗതം ചെയ്തു. കഴിഞ്ഞ മാസം ജില്ല പ്രസിഡൻറ് ടി. കെ. മാധവന്റെ നേതൃത്വത്തിൽ

 

പേരാമ്പ്ര മുതൽ പൂഴിത്തോട് വരെ സമരയാത്ര സംഘടിപ്പിച്ചിരുന്നു. തുടർന്ന് കർമസമിതിയുടെ നേതൃത്വത്തിൽ പൂഴിത്തോട് മുതൽ ആറു കിലോമീറ്റർ ദൂരം കാട് വെട്ടി റോഡ് ഗതാഗതയോഗ്യമാക്കുകയും ചെയ്തു.

 

കർമസമിതിയുടെയും വെൽ ഫെയർ പാർട്ടിയുടെയും സമര പരിപാടികൾ അധികാരികളുടെ കണ്ണുതുറപ്പിച്ചെന്ന് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് എം.ടി. അഷ്റ ഫ് പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *